ലോഗോ ക്ഷണിക്കുന്നു
Thursday, August 27, 2015 8:58 AM IST
കുവൈത്ത്: കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍ കെഇഎ കുവൈത്ത്, പത്താം വാര്‍ഷികത്തിനുള്ള ലോഗോ മത്സരം സംഘടിപ്പിക്കുന്നു. നമുക്കും നല്‍കാം ഒരു നേരത്തേ ഭക്ഷണം എന്ന അടിക്കുറിപ്പുമായി സംഘടിപ്പിക്കുന്ന ആഘോഷ സംഗമത്തിലേക്കുള്ള ലോഗോ മത്സരത്തില്‍ കുവൈറ്റിലെ മലയാളികളായ എല്ലാ പ്രവാസികള്‍ക്കും നാട്ടിലെ എല്ലാ കാസര്‍ഗോഡ് ജില്ലാ നിവാസികള്‍ക്കും പങ്കെടുക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് നവംബര്‍ ആറിലെ കാസര്‍ഗോഡ് ഉത്സവത്തില്‍ 5001 രൂപയും പ്രശസ്തി പത്രവും നല്‍കും.

നിബന്ധനകള്‍: കെഇഎയുടെ തനതായ മതേതര, സാംസ്കാരിക, തനിമ നിലനിര്‍ത്തുന്നതായിരിക്കണം. ലോഗോയില്‍ കെഇഎ, പത്താം വാര്‍ഷികം, അതിന്റെ അടിക്കുറിപ്പ്, അങ്ങനെ തന്നെയോ തത്തുല്യമായതോ ആയ പദങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കണം.

ലോഗോയില്‍ ചിത്രങ്ങളോ, കോപ്പി റൈറ്റ് വഴി രജിസ്റര്‍ ചെയ്യപ്പെട്ട ഇമേജുകളോ പാടില്ല.

വലിപ്പം ഒരിഞ്ച് ചതുരത്തില്‍ കുറയാത്തതും നൂറ് പിക്സെലില്‍ കുറയാത്തതും ആയിരിക്കണം. സങ്കല്‍പ്പിക രൂപങ്ങള്‍ കോപ്പി റൈറ്റ് നിയമത്തിനുഅനുസൃതമായിരിക്കണം.

വിദഗ്ധ ജഡ്ജിംഗ് പാനല്‍ തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് മറ്റൊരു അപ്പീലിനും അര്‍ഹത ഉണ്ടായിരിക്കുന്നതല്ല, ഏതു മത്സരാര്‍ഥിയെയും തള്ളാനും കൊള്ളാനും സമിതിക്കു പൂര്‍ണ അധികാരം ഉണ്ടായിരിക്കും.

നിശ്ചിത ഫോറം പൂരിപ്പിച്ച് സ്വന്തം ഒപ്പോടുകൂടിയ ലോഗോ സലമസൌംമശ10വേ@ഴാമശഹ.രീാ ,സലമസം@ഴാമശഹ.രീാ എന്ന ഇമെയിലില്‍ ഓഗസ്റ് 31നു മുമ്പായി അയയ്ക്കാവുന്നതാണ്.

വിവരങ്ങള്‍ക്ക്: സലാം കളനാട് (കണ്‍വീനര്‍) 965 66617359, ഹമീദ് മധൂര്‍ (പ്രസിഡന്റ്) 965 99692263, സുദന്‍ ആവിക്കര (ജനറല്‍ സെക്രട്ടറി) 66511973, അഷ്റഫ് തൃക്കരിപ്പൂര്‍ (മീഡിയ കണ്‍വീനര്‍) 97238410.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍