റവ പി.എം ജോര്‍ജ് നിര്യാതനായി
Thursday, August 27, 2015 4:58 AM IST
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ മുന്‍ സഭാസെക്രട്ടറിയും സീനിയര്‍ വികാരി ജനറലുമായ റവ. പി എം ജോര്‍ജ് (87) നിര്യാതനായി. സംസ്കാരം പിന്നീട്. പത്തനംതിട്ട മേക്കൊഴൂര്‍ വഞ്ചിത്ര തേവര്‍തുണ്ടില്‍ കുടുംബാംഗമാണ്.

മാര്‍ത്തോമ യുവജനസഖ്യം ജനറല്‍ സെക്രട്ടറി, ഡോ അലക്സാണ്ടര്‍ മാര്‍ത്തോമ മെത്രാപ്പൊലീത്തയുടെ സെക്രട്ടറി, അടൂര്‍ മാവേലിക്കര ഭദ്രാസന സെക്രട്ടറി, സഭാ മെഡിക്കല്‍ മിഷന്‍ സെക്രട്ടറി, എപ്പിസ്കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് കണ്‍വീനര്‍, തുടങ്ങി സഭയുടെ ഔദ്യാഗിക സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്

നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിലെ ആദ്യത്തെ ഇടവകകളില്‍ ഒന്നായ ഹൂസ്റന്‍ ട്രിനിറ്റി മാര്‍ത്തോമ ഇടവകയില്‍ വികാരി ആയി സേവനമനുഷ്ഠിച്ച അച്ചന്‍ സഭയ്ക്കും സമൂഹത്തിനും നല്‍കിയ സേവനങ്ങള്‍ വിലമതിക്കാത്തതാണ്

അച്ചന്റെ നിര്യാണത്തില്‍ മാര്‍ത്തോമ്മാ സഭയുടെ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത, നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന അധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ എന്നിവര്‍ അനുശോചനം അറിയിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം