'സയിദ് ശിഹാബ്' ഇന്റര്‍നാഷണല്‍ സമ്മിറ്റ് ഓഗസ്റ് 28ന്
Wednesday, August 26, 2015 8:00 AM IST
ദുബായി: പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മകള്‍ അനുസ്മരിച്ചുകൊണ്ട് മതേതര സമൂഹത്തിനു തങ്ങള്‍ നല്‍കിയ സംഭാവനയും ദര്‍ശനവും സമകാലിക വിഷയങ്ങളും ചര്‍ച്ച ചെയ്തുകൊണ്ട് ദുബായി മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന 'സയിദ് ശിഹാബ്' ഇന്റര്‍നാഷണല്‍ സമ്മിറ്റ് ഓഗസ്റ് 28നു (വെള്ളി) നടക്കും.

രാത്രി ഏഴിന് ദുബൈ അല്‍ മംസാര്‍ കള്‍ച്ചറല്‍ ആന്‍ഡ് സൈന്റിഫിക്ക് അസോസിയേഷന്‍ ഹാളിലാണു പരിപാടി.

യുഎഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയിദ് അലി അല്‍ ഹാഷിമി ഉദ്ഘാടനം പരിപാടി ചെയ്യും. ചടങ്ങില്‍ സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. അഡ്വ. കെ.എന്‍.എ. ഖാദര്‍ പ്രഭാഷണം നടത്തും. ഷംസുദ്ദീന്‍ ബിന്‍ മോഹിയുദ്ദീന്‍, യഹിയ തളങ്കര, ഡോ. പുത്തൂര്‍ റഹ്മാന്‍, ഇബ്രാഹിം എളേറ്റില്‍, അന്‍വര്‍ അമീന്‍ റീജന്‍സി, യുഎയില്‍ ഉള്ള വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

വിവരങ്ങള്‍ക്ക് 050 3053693.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍