മൈന്‍സില്‍ ഓണാഘോഷം ഓഗസ്റ് 29ന്
Wednesday, August 26, 2015 8:00 AM IST
മൈന്‍സ്: മൈന്‍സ് വീസ്ബാഡന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരുവോണം ആഘോഷിക്കുന്നു. ഓഗസ്റ് 29നു (ശനി) വൈകുന്നേരം നാലിനു മൈന്‍സിലെ ലീബ് ഫ്രൌവന്‍ ഇടവക ഓഡിറ്റോറിയത്തില്‍ (ഫ്രാന്‍സ്ലിറ്റ്സ് സ്ട്രാസെ 1, 55118) പരിപാടികള്‍ ആരംഭിക്കും.

ആകര്‍ഷണീയങ്ങളായ വിവിധ കലാപരിപാടികള്‍ക്കൊപ്പം തംബോലയും ഉണ്ടായിരിക്കും. അടൂരും സംഘവും അവതരിപ്പിക്കുന്ന 'പുതിയ കഥ പ്രേമലേഖനം' എന്ന കഥാപ്രസംഗം അരങ്ങേറും. ഒട്ടേറെ വിഭവങ്ങളോടെ ഓണസദ്യയും ഒരുക്കുന്നുണ്ട്.

വിവരങ്ങള്‍ക്ക്: മത്തായി കുഞ്ഞുകുട്ടി (പ്രസിഡന്റ്): 06131612607, ജോസ് മുള്ളരിക്കല്‍ (ട്രഷറര്‍) 06131 3299869, ജോര്‍ജ് വെള്ളാരംകാലായില്‍ 06134 65176.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍