റെജി കെ. പൊന്നപ്പന് അവാര്‍ഡ്
Wednesday, August 26, 2015 7:54 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കോര്‍ കൌണ്‍സില്‍ മെംബറും നാഷണല്‍ കോണ്‍ഗ്രസ് ബ്രിഗേഡിന്റെ ഡല്‍ഹി ജനറല്‍ സെക്രട്ടറി (സോഷ്യല്‍ സെല്‍) യുമായ റെജി കെ. പൊന്നപ്പനു രാഷ്ട്രീയ, സാമൂഹിക സേവനരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള നാം ഡല്‍ഹി അവാര്‍ഡു സമ്മാനിച്ചു. വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ ചന്ദ്രശേഖരനില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

ഡല്‍ഹി ദ്വാരക നിവാസിയായ ഇദ്ദേഹം ബിസിനസുകാരനും നിരവധി കലാ സാംസ്കാരിക, സാമൂഹ്യരംഗങ്ങളില്‍ നിറസാന്നിധ്യമാണ്. ഡല്‍ഹിയിലെ സാമൂഹ്യസേവനരംഗത്തു പ്രവര്‍ത്തിക്കുന്ന പല സംഘടനകളുമായും ചേര്‍ന്ന് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന റെജിക്ക് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ഓണദിനത്തില്‍ കൈവന്ന ഈ ബഹുമതി. കൊല്ലം ജില്ലയിലെ ആയൂര്‍ പെരുങ്ങള്ളൂര്‍ കല്ലുംപുറത്ത് വീട്ടില്‍ കുടുംബാംഗമാണ്.