ഒന്റാരിയോ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Wednesday, August 26, 2015 6:08 AM IST
മിസിസൌഗ: ഒന്റാരിയോ മലയാളി അസോസിയേഷന്റെ (ഓര്‍മ) ഓണാഘോഷം 'ഓര്‍മ പൊന്നോണം 2015' സെപ്റ്റംബര്‍ ആറിനു (ഞായര്‍) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെ മിസിസൌഗ വൈല്‍ഡ് വുഡ്പാര്‍ക്കില്‍ നടക്കും.

രാവിലെ അത്തപ്പൂക്കളത്തോടെ ഓണാഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. തുടര്‍ന്നു കുട്ടികള്‍ക്കും മുതിന്നവര്‍ക്കുമായി വിവിധ കായിക മത്സരങ്ങള്‍ നടക്കും. തുടര്‍ന്നു മാവേലിയെ വരവേല്‍ക്കും.

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേകം വടംവലിമത്സരം സംഘടിപ്പിക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് 501 ഡോളറും രണ്ടാം സ്ഥാനക്കാര്‍ക്ക് 201 ഡോറും സമ്മാനമായി ലഭിക്കും. ഉച്ചയ്ക്കു വിഭവസമൃദ്ധമായ ഓണസദ്യയെ തുടര്‍ന്നു തുരുവാതിരയും മറ്റുകലാപരിപാടികളും അരങ്ങേറും. മികച്ച രീതിയില്‍ കേരളീയ വസ്ത്രമണിഞ്ഞ് വരുന്ന കുടുംബത്തിനു പ്രത്യേകം സമ്മാനം ലഭിക്കും. മികച്ച ഓണവസ്ത്ര മത്സരം പരിപാടിയുടെ പ്രത്യേക ആകര്‍ഷണമാണ്. ഒന്നു മുതല്‍ ആറു വയസുവരെയും ഏഴു മുതല്‍ 15 വരെയുമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങളുണ്ടയിരിക്കും. മികച്ച വസ്ത്രധാരണ രീതി, നിറക്കൂട്ട്, വസ്ത്രഭംഗി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ നിര്‍ണയിക്കുക. ആവേശകരമായ പഞ്ചഗുസ്തി മത്സരം മറ്റൊരാകര്‍ഷണമാണ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 10 ഡോളര്‍ ഫീസു നല്‍കി പേരു രജിസ്റര്‍ ചെയ്യേണ്ടതാണ്.

വിവിധ കായിക പരിപാടിയില്‍ വിജയികളാകുന്നവര്‍ക്കു സമ്മാനങ്ങളും ഉണ്ടായിരിക്കുമെന്ന് ഓര്‍മ പ്രസിഡന്റ് ലിജോ ചാക്കോ, സെക്രട്ടറി ടോം ജയിംസ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിബു കിഴക്കേക്കുറ്റ്