പ്രഭ ആല്‍ബി ഡാളസില്‍ നിര്യാതയായി
Wednesday, August 26, 2015 6:02 AM IST
ഡാളസ്: കോഴഞ്ചേരി കുഴിക്കാല കൊച്ചുവിളയില്‍ ആല്‍ബി മാത്യുവിന്റെ ഭാര്യ പ്രഭ ആല്‍ബി (48) ഡാളസില്‍ നിര്യാതയായി. സംസ്കാരം കുഴിക്കാല മാര്‍ത്തോമ പള്ളിയില്‍. ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ച് ഇടവകാംഗമായ പരേത കോഴഞ്ചേരി പുന്നയ്ക്കാട് കുന്നുംപുറത്ത് കുടുംബാംഗമാണ്.

മക്കള്‍: ബിബിന്‍ മാത്യു (ലിസി ഹോസ്പിറ്റല്‍, എറണാകുളം), ജെറിന്‍ മാത്യു (ഡാളസ്).

പൊതുദര്‍ശനം ഓഗസ്റ് 27നു (വ്യാഴം) വൈകുന്നേരം ആറു മുതല്‍ 8.30 വരെ ഇര്‍വിംഗ് ബ്രൌണ്‍സ് മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമില്‍ (707 ച ങമരഅൃവൌൃേ ആഹ്റ, ക്ൃശിഴ 75061).

ഫോമ നാഷണല്‍ കമ്മിറ്റി മെംബറും ന്യൂയോര്‍ക്ക് ഫയര്‍ ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥനുമായ ഷാജി മാത്യുവിന്റെ സഹോദരപത്നിയാണു പരേത.

റിപ്പോര്‍ട്ട്: ഷാജി രാമപുരം