സിഎംഎ ഓണം 2015: അര്‍ച്ചന കവിയും ഡിനി ദാനിയേലും മുഖ്യാതിഥികള്‍
Wednesday, August 26, 2015 3:55 AM IST
ഷിക്കാഗോ: ഓഗസ്റ് 29-നു ശനിയാഴ്ച, വൈകുന്നേരം നാലു മുതല്‍ പാര്‍ക്ക് റിഡ്ജിലെ മെയിന്‍ ഈസ്റ് ഹൈസ്കൂളില്‍ (2601 ണല ഉലാുലൃെേ ടൃേലല ജമൃസ ഞശറഴല, കഘ 60068) നടത്തപ്പെടുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്‍ 'ഓണം 2015' -ന്റെ മുഖ്യാതിഥികള്‍ ആയി ചലച്ചിത്ര താരം അര്‍ച്ചന കവിയും സീരിയല്‍ നടി ഡിനി ദാനിയേലും പങ്കെടുക്കുന്നു.

നീലത്താമര എന്ന മലയാള ചലച്ചിത്രത്തില്‍ നായികയായി രംഗപ്രവേശം ചെയ്ത അര്‍ച്ചന കവി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഇരുപതോളം സിനിമ കളില്‍ അഭിനയിച്ചു കഴിഞ്ഞു. 2015-ല്‍ പുറത്തു വരാനിരിക്കുന്ന മൂന്നു മലയാളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളാണ് അര്‍ച്ചന കവി ചെയ്തു കൊണ്ടിരിക്കുന്നത് . മലയാളത്തിലെ പ്രമുഖ ടിവി അവതാരകയും സീരിയല്‍ നടിയുമാണ് ഡിനി ഡാനിയേല്‍ . ഏഷ്യാനെറ്റ്, സുര്യ, മനോരമ, കൈരളി തുടങ്ങി വിവിധ ചാനലുകളിലെ സീരിയലുകളില്‍ പ്രമുഖ വേഷം ചെയ്തിട്ടുണ്ട് . ഇപ്പോള്‍ ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്ന സ്ത്രീധനം, വെള്ളാനകളുടെ നാട് എന്നീ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നു.

എല്ലാവര്‍ഷവും ഓരോ പ്രത്യേകതകളുമായി ഓണാഘോഷം ജനശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. വളരെ നിലവാരം പുലര്‍ത്തുന്ന കലാപരിപാടികള്‍ സിഎംഎ ഓണാഘോഷങ്ങളുടെ പ്രത്യേകതയാണ്. ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷങ്ങള്‍ ഏഷ്യാനെറ്റ്, കൈരളി, ക്നാനായ വോയിസ് തുടങ്ങി വിവിധ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നതായിരിക്കും.

ഓണസദ്യ വൈകുന്നേരം നാലു മുതല്‍ ആറുവരെ ആയിരിക്കും. പരിപാടികളുടെ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സിഎംഎ ഓണം 2015 വിജയിപ്പിക്കുവാന്‍ എല്ലാവരുടെയും സാന്നിധ്യ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും ടോമി അമ്പേനാട്ടും ബിജി മാണിയും പറഞ്ഞു. ജിമ്മി കണിയാലി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം