മലയാളി ശാസ്ത്രജ്ഞ മരിയ പറപ്പിള്ളിക്കു സൌത്ത് ഓസ്ട്രേലിയന്‍ ഗവണ്‍മെന്റിന്റെ ബഹുമതി
Tuesday, August 25, 2015 8:05 AM IST
അഡ്ലെയ്ഡ്: സൌത്ത് ഓസ്ട്രേലിയന്‍ ഗവണ്‍മെന്റിന്റെ 2015 വര്‍ഷത്തെ ശാസ്ത്ര, സാങ്കേതിക, എന്‍ജിനിയറിംഗ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ മികച്ച അധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയ സൌത്ത് ഓസ്ട്രേലിയന്‍ സയന്‍സ് എക്സലന്‍സ് അവാര്‍ഡായ ഋമൃഹ്യ ഇമൃലലൃ ടഠഋങ മലയാളി ശാസ്ത്രജ്ഞ ഡോ. മരിയ പറപ്പിള്ളിക്ക്.

ഓഗസ്റ് 13ന് അഡ്ലെയ്ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന വിരുന്നില്‍ നോബല്‍ പുരസ്കാര ജേതാക്കളും മന്ത്രിമാരുമുള്‍പ്പെട്ട വിശിഷ്ടാഥിതികളുടെ സാന്നിധ്യത്തിലാണ് വിജയിയെ പ്രഖ്യാപിച്ചത്. നോബല്‍സമ്മാനം നേടിയ പ്രഫ. പീറ്റര്‍ ഡോഹേര്‍ടി മുഖ്യ പ്രാസംഗകനായിരുന്നു.

ഡോ. മരിയ പറപ്പിള്ളി, ഓസ്ട്രേലിയന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സില്‍ സൌത്ത് ഓസ്ട്രേലിയന്‍ പ്രതിനിധിയാണ്. 2015ലെ ഋഃലരൌശ്േല ഉലമി’ ഋഃരലഹഹലിരല ശി ലേമരവശിഴ അംമൃറ ഉം കരസ്ഥമാക്കിയ ഡോ. മരിയ എഹശിറലൃ യൂണിവേഴ്സിറ്റിയില്‍ ഫിസിക്സ് വിഭാഗം ലക്ചററാണ്.

കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ. ജോസഫ് ഏബ്രഹാമിന്റെ ഭാര്യയും നോര്‍ത്ത് പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‍സിസിന്റെയും റിട്ട. അധ്യാപിക ലീലാമ്മയുടെയും മകളാണു ഡോ. മരിയ.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്