സമ്മര്‍ ക്യാമ്പിനു തുടക്കമായി
Tuesday, August 25, 2015 7:58 AM IST
അബുദാബി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ അഞ്ചു മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി വ്യക്തിത്വ വികസനം, കരിയര്‍ ഡവലപ്മെന്റ്, നേതൃത്വ പരിശീലനം എന്നിവ ലക്ഷ്യമാക്കി സമ്മര്‍ ക്യാമ്പ് 2015 സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. എം.സി. മത്തായി മാറാച്ചേരില്‍ ഉദ്ഘാടനം ചെയ്തു.

കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം കൌണ്‍സലിംഗ് വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന കലാപരിപാടികള്‍, കുട്ടികളില്‍ അടങ്ങിയിരിക്കുന്ന കലാവാസന കണ്െടത്തി അവയെ പരിപോഷിപ്പിക്കുക എന്നിവയാണു ക്യാമ്പ് ലക്ഷ്യം വച്ചിരിക്കുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ പ്രഗല്ഭര്‍ ക്ളാസ് നയിക്കും.

യോഗത്തില്‍ ഇടവക സെക്രട്ടറി സ്റീഫന്‍ മല്ലേല്‍, ജോ. സെക്രട്ടറി മോന്‍സി സാമുവല്‍, മാനേജിംഗ് കമ്മിറ്റി അംഗം വി.ജി. ഷാജി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.ഇ. തോമസ്, ജോണ്‍ ഐപ്പ് എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള