ബാലിഹകമോറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
Tuesday, August 25, 2015 7:56 AM IST
ലണ്ടന്‍: ബാലിഹകമോറില്‍ നടന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ശനി രാവിലെ 10.30നു വിശുദ്ധ കുര്‍ബാനയോടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഫാ. ജോസഫ് പുതുകുലംകര (ആന്ധ്ര) മുഖ്യ കാര്‍മികത്വം വഹിച്ച ദിവ്യബലിയില്‍ മോണ്‍. ആന്റണി പെരുമായനും ഫാ. പോള്‍ മോറ ലിയും സഹകാര്‍മികരായിരുന്നു. ഫാ. പോള്‍ മോറലി തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്നു നടന്ന ആഘോഷമായ തിരുനാള്‍ പ്രദക്ഷിണത്തിനു ഇീഹാരശഹഹല’ പള്ളി വികാരി ഫാ. ക്യാരന്‍ കാര്‍മികത്വം വഹിച്ചു.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപവും വഹിച്ച് നടന്ന ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണത്തിലും തിരുക്കര്‍മങ്ങളിലും നൂറുകണക്കിനു ഭക്തര്‍ പങ്കെടുത്ത് ആത്മീയ സന്തോഷം അനുഭവിച്ചു. തിരുക്കര്‍മങ്ങള്‍ക്കുശേഷം ഇടവക സമൂഹം ഒരുക്കിയ സ്നേഹവിരുന്നും നടന്നു.

തിരുനാളിന്റെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും മോണ്‍. ആന്റണി പെരുമായന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍