ചികിത്സാ ധനസഹായം കൈമാറി
Tuesday, August 25, 2015 7:55 AM IST
റിയാദ്: ഹൃദ്രോഗബാധിതനായി റിയാദിലെ കിംഗ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷിഫാ വെല്‍ഫെയര്‍ അസോസിയേഷന്‍ രക്ഷാധികാരി വര്‍ഗീസ് പന്തളത്തിനു തുടര്‍ ചികിത്സയ്ക്കായി സംഘടനയുടെ ധനസഹായം ജീവകാരുണ്യ സമിതി കണ്‍വീനര്‍ മുജീബ് കായംകുളം കൈമാറി.

ചടങ്ങില്‍ പ്രസിഡന്റ് അബ്ദുള്‍ കരീം പുന്നല, സെക്രട്ടറി നൌഫല്‍ ചോലക്കോട്, റഹീം പറക്കോട്, രാധാകൃഷ്ണന്‍ വള്ളികുന്നം, റഹീം ആറ്റൂര്‍കോണം, അലി ആലുവ, രവി കറ്റാനം, മുഹമ്മദലി ആലുവ, നാസര്‍ കുനിയില്‍, പ്രശാന്ത് ആലുക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍