ന്യൂ ഏജ് താലോലം പദ്ധതിയില്‍ നാട്ടിലേക്കു വസ്ത്രങ്ങളയച്ചു
Tuesday, August 25, 2015 7:55 AM IST
റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്കാരികവേദിയുടെ മഴവില്‍ കുടുംബ കൂട്ടായ്മയുടെ താലോലം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച വസ്ത്രങ്ങള്‍ എബിസി കാര്‍ഗോയുടെ സഹകരണത്തോടെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചു.

സെപ്റ്റംബറില്‍ കേരളത്തിലെ തെരഞ്ഞെടുത്ത അനാഥാലയങ്ങളില്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്യുമെന്നു സംഘടനയുടെ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍