ഷിക്കാഗോ സോഷ്യല്‍ ക്ളബ് ഓണാഘോഷം; രമേശ് ചെന്നിത്തലയും ആന്റോ ആന്റണിയും മുഖ്യാഥിതികള്‍
Tuesday, August 25, 2015 5:12 AM IST
ഷിക്കാഗോ : ഷിക്കാഗോ സോഷ്യല്‍ ക്ളബിന്റെ മൂന്നാമതു ദേശീയ വടംവലി മത്സരത്തിനും, ഓണാഘോഷത്തിനും കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പത്തനംതിട്ട എംപി ആന്റോ ആന്റണിയും മുഖ്യാഥിതിയായിരിക്കും. സെപ്റ്റംബര്‍ ഏഴിനു മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയ മൈതാനിയില്‍ നടക്കുന്ന ദേശീയ വടംവലിയും, വൈകുന്നേരം പാരിഷ് ഹാളില്‍ നടക്കുന്ന ഓണാഘോഷവും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സാജു കണ്ണമ്പള്ളിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ആന്റോ ആന്റണി മുഖ്യ പ്രഭാക്ഷണം നടത്തും. അമേരിക്കയിലെ വിവധ സംസ്ഥാനങ്ങളില്‍നിന്നായി 12 ടീമുകള്‍ വടംവലി മത്സരത്തില്‍ പങ്കെടുക്കും.

ഒന്നാം സമ്മാനം ജേയി നെടിയകാലായില്‍ സ്പോണ്‍സര്‍ ചെയ്യുന്ന 3001 ഡോളറും, രണ്ടാം സമ്മാനം ജയിംസ് പാട്ടപതിയില്‍ സ്പോണ്‍സര്‍ ചെയ്യുന്ന 2001 ഡോളറും, മൂന്നാം സമ്മാനം കുളങ്ങര ഫാമിലി സ്പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും ഉണ്ടായിരിക്കും. മികച്ച കോച്ചിനു മാത്യു തട്ടാമറ്റത്തില്‍ സംഭാവനചെയ്യുന്ന പ്രത്യേക സമ്മാനം ഉണ്ടായിരിക്കും.

പ്രവേശന ഫീസില്ലാതെ നടത്തുന്ന ഷിക്കാഗോയിലെ ഏക ഓണാഘോഷ പരിപാടിക്കു ആയിരത്തോളം മലയാളികള്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ പ്രതീക്ഷിക്കുന്നു. വൈകുന്നേരം വിഭവ സമൃദ്ധമായ ഓണ സദ്യയും, ഓണക്കളികളും, വടവലിയുടെ സമ്മാനദാനവും, കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

റിപ്പോര്‍ട്ട്: ജോയി നെല്ലാമറ്റം