ചൈനാ മാന്ദ്യം: യൂറോപ്യന്‍ ഓഹരിവിപണിയിലും ആശങ്ക
Monday, August 24, 2015 8:22 AM IST
ബര്‍ലിന്‍: ചൈനയുടെ സാമ്പത്തിക തകര്‍ച്ച മൂലം ഏഷ്യന്‍ വിപണികളിലെ ഓഹരി സൂചികയിലുണ്ടായ ഇടിവ് യൂറോപ്യന്‍ ഓഹരി വിപണിയിലും പരോക്ഷമായി ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ലണ്ടനിലെ എഫ്ടിഎസ്ഇ സൂചിക 4.8 ശതമാനവും ജര്‍മനിയില്‍ (ഡിഎഎക്സ്) 5.6 ശതമാനവും ഫ്രാന്‍സില്‍ 6.8 ശതമാനവും കുത്തനെ ഇടിഞ്ഞതായി ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍, സൂചികയില്‍ വരുന്ന മാറ്റങ്ങള്‍ യൂറോപ്യന്‍ യൂണിയനെ ഉടനെയൊരു സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കില്ലെന്നും പറയുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍