ജിജോ തോമസിനു സ്വീകരണം നല്‍കി
Monday, August 24, 2015 6:50 AM IST
ബ്രിസ്ബെയ്ന്‍: ഉന്നത വിദ്യാഭ്യാസരംഗത്ത് മികവു പുലര്‍ത്തിയ ജിജോ തോമസിനു ബ്രിസ്ബെയ്ന്‍ സെന്റ് അല്‍ഫോന്‍സ കമ്യൂണിറ്റി സ്വീകരണം നല്‍കി.

നോര്‍ത്ത് ഗേറ്റ് സെന്റ് അല്‍ഫോന്‍സ ചര്‍ച്ചില്‍ നടന്ന സ്വീകരണ യോഗത്തില്‍ ഫാ. പീറ്റര്‍ കാവുമ്പുറം പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ ഇടുക്കിയില്‍നിന്നുള്ള മാതാപിതാക്കളും പങ്കെടുത്തു.

ഉന്നത വിദ്യാഭ്യാസത്തില്‍ മികവു തെളിയിച്ച ജിജോയെ ക്യൂന്‍സ് ലാന്റ് യൂണിവേഴ്സിറ്റി അധ്യാപകനായി നിയമിച്ചു.

യൂണിവേഴ്സിറ്റി ഓഫ് ക്യൂന്‍സ് ലാന്റില്‍നിന്നും ബയോ സ്റാറ്റിസ്റിക്സില്‍ ഡോക്ടറേറ്റു നേടിയ ജിജോ ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയാണ്. സെന്റ് അല്‍ഫോന്‍സ കാത്തലിക് സമൂഹത്തിലെ സജീവ അംഗമാണ്.

സീറോ മലബാര്‍ കാത്തലിക് യൂത്ത് മൂവ്മെന്റാണു സ്വീകരണ പരിപാടിക്കു നേതൃത്വം വഹിച്ചത്.

റിപ്പോര്‍ട്ട്: ജോളി കരുമത്തി