തസ്നിയുടെ വിയോഗം റിവ അനുശോചിച്ചു
Monday, August 24, 2015 6:45 AM IST
റിയാദ്: കോളജ് കാമ്പസിലെ അതിരുവിട്ട ആഘോഷങ്ങളില്‍ ബലിയാടാകേണ്ടിവന്ന വഴിക്കടവ് സ്വദേശിനിയും പ്രവാസിയായ പുല്ലാഞ്ചേരി ബഷീറിന്റെ മകളുമായ തസ്നിയുടെ മരണത്തില്‍ റിയാദിലെ വഴിക്കടവ് സ്വദേശികളുടെ കൂട്ടായ്മയായ റിവ അനുശോചിച്ചു.

ലഹരിക്കടിമപ്പെട്ട ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ആഘോഷങ്ങളുടെ പേരില്‍ നടത്തുന്ന ഇത്തരം പേക്കൂത്തുകള്‍ അധികൃതര്‍ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നു യോഗം വിലയിരുത്തി. പ്രസിഡന്റ് ടി.എസ്. സൈനുല്‍ ആബിദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ അബ്ദുള്‍ ഗഫൂര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് തോമസ് കരിയില്‍ സ്വാഗതവും സെക്രട്ടറി അശോകന്‍ മരുത നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍