എസ്വൈഎസ് ഹജ്ജ് സംഘത്തെ സ്വീകരിച്ചു
Monday, August 24, 2015 6:43 AM IST
മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി കേരളത്തില്‍നിന്ന് എസ്വൈസ്എസ് ഹജ്ജ് സെല്ലിനു കീഴില്‍ എത്തിയ തീര്‍ഥാടകരെ ഐസിഎഫ്, ആര്‍എസ്സി പ്രവര്‍ത്തകര്‍ മക്കയില്‍ ഹൃദ്യമായി വരവേറ്റു.

സുന്നി യുവജന സംഘം സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുള്‍ റഹ്മാന്‍ ദാരിമിയാണ് സംഘത്തെ നയിക്കുന്നത്. ഹജ്ജ് സെല്‍ ഓഫീസര്‍ മൊയ്തു സഖാഫിയും സംഘത്തിലുണ്ട്. മുസ്വല്ല, തസ്ബീഹ് മാല, സംസം അടങ്ങിയ കിറ്റ് നല്‍കിയാണ് സംഘത്തെ സ്വീകരിച്ചത്. മക്ക ഐസിഎഫ്, ആര്‍എസ്സി നേതാക്കളായ സയിദ് ഹബീബ് കോയ ബുഖാരി, മുഹമ്മദ് ഹനീഫ് അമാനി കുബന്നോര്‍, ഉസ്മാന്‍ കുറുകത്താണി, ബഷീര്‍ മുസ്ലിയാര്‍ അടിവാരം, സല്‍മാന്‍ വെങ്ങളം, അഷ്റഫ് പേങ്ങാട്, സമദ് പെരിമ്പലം, അബ്ദുള്‍ റഹ്മാന്‍ കുറ്റിപ്പുറം, ഹംസ മേലാറ്റൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അബ്ദുറഹീം, സമദ് പെരിമ്പലം, മന്‍സൂര്‍ മണ്ണാര്‍ക്കാട് എന്നിവര്‍ സംഘത്തെ അനുഗമിച്ചു. മക്ക അജ്ജിയാദ് ഒലയാന്‍ ഹോട്ടലിലാണ് എസ്വൈഎസ് തീര്‍ഥാടക സംഘം താമസിക്കുന്നത്. ഹജ്ജ് കര്‍മത്തിനായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സേവിക്കുന്നതിനും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേന്ദ്രീകൃത സ്വഭാവത്തില്‍ റിസാല സ്റഡി സര്‍ക്കിളിനു കീഴില്‍ ഹജ്ജ് വോളന്റിയര്‍ കോര്‍ രംഗത്തുണ്ട്. മലയാളികള്‍ക്കു പുറമേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മറ്റു രാജ്യങ്ങളില്‍നിന്ന് എത്തുന്ന ഹാജിമാര്‍ക്കും ഹജ്ജ് വോളന്റിയര്‍ കോര്‍ വോളന്റിയര്‍മാരുടെ സേവനം കഴിഞ്ഞ കാലങ്ങളില്‍ പ്രയോജനപ്പെട്ടിട്ടുണ്ട്. ആദ്യ സംഘം മക്കയില്‍ ഇറങ്ങിയതു മുതല്‍ ഹജ്ജ് വോളന്റിയര്‍ കോറിന്റെ സേവനം വിവിധ ഷിഫ്റ്റുകളിലായി ലഭ്യമായിരിക്കും.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍