കെഎംസിസി ഐഡിയല്‍ യൂത്ത് കോര്‍ രൂപവത്കരിച്ചു
Monday, August 24, 2015 6:43 AM IST
റിയാദ്: സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള മാര്‍ശദര്‍ശനവുമായി കെഎംസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി ഐഡിയല്‍ യൂത്ത് കോര്‍ രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. പ്രവര്‍ത്തകരുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും രാഷ്ട്രീയ ബോധം വളര്‍ത്തുന്നതിനുമായി പ്രത്യേക പരിശീലന പരിപാടികള്‍ വിംഗിനു കീഴില്‍ നടപ്പിലാക്കുമെന്നു പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.

ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം കെഎംസിസി നാഷണല്‍ കമ്മിറ്റിയംഗം കെ.കെ. കോയാമു ഹാജി ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മിറ്റി സെക്രട്ടറി റഫീഖ് പാറക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് അഡ്വ. അനീര്‍ ബാബു പെരിഞ്ചീരി അധ്യക്ഷത വഹിച്ചു.

അടുത്തു നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരുടെയും പേരുകള്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിനും മണ്ഡലം പഞ്ചായത്തുതല കമ്മിറ്റികളുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കുന്നതിനും യോഗം തീരുമാനിച്ചു. മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ വിജയത്തിനായി ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും സംഘടനയുടെ ശാക്തീകരണ കാമ്പയിനായ മിഷന്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതിനും തീരുമാനമെടുത്തു. മലപ്പുറം ജില്ലാ കമ്മിറ്റി ഏറ്റെടുത്തു നടത്തുന്ന 34 ബൈത്തുല്‍ റഹ്മയില്‍ ഭൂരിഭാഗവും പണികഴിഞ്ഞ് താക്കോല്‍ദാനം കഴിഞ്ഞതായും ബാക്കിയുള്ള വീടുകളുടെ നിര്‍മാണ പുരോഗതി യോഗം വിലയിരുത്തുകയും ചെയ്തു.

റിയാദ് കെഎംസിസി നേതാക്കളായ സി.പി. മുസ്തഫ, ജലീല്‍ തിരൂര്‍, മുജീബ് ഉപ്പട, ഇഖ്ബാല്‍ കാവന്നൂര്‍, ഹാരിസ് തലാപ്പില്‍ മണ്ഡലം ഭാരവാഹികളായ മുഹമ്മദ് പട്ടര്‍കുളം, റാഷിദ് കോട്ടമല, ശിഹാബ് പള്ളിക്കര, നൌഷാദ് നിലമ്പൂര്‍, അഷ്റഫ് മോയന്‍, സലാം പറവണ്ണ, കുഞ്ഞിപ്പ തവനൂര്‍, യൂനുസ് ഇരുമ്പുഴി, സിറാജ് മേടപ്പില്‍, സ്വാലിഹ് അമ്മിനിക്കാട്, സാഫിര്‍ മാനു ഒതായി, നാസര്‍ അരീക്കോട്, റഫീഖ് പൂപ്പലം തുടങ്ങിയവര്‍ സംസാരിച്ചു.

അഷ്റഫ് കല്‍പ്പകഞ്ചേരി, യൂനുസ് സലിം താഴേക്കോട്, മുജീബ് ഇരുമ്പുഴി, സാജിദ് മൂന്നിയൂര്‍, ഷൌക്കത്ത് കടമ്പോട് എന്നിവര്‍ നേതൃത്വം നല്‍കി. ശുഐബ് പനങ്ങാങ്ങര സ്വാഗതവും മൊയ്തീന്‍ കുട്ടി തെന്നല നന്ദിയും പറഞ്ഞു. അലി തെയ്യാല ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍