ടോമി പ്രാലടിനെ ആദരിച്ചു
Monday, August 24, 2015 6:42 AM IST
കുവൈറ്റ് സിറ്റി: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് മിഡില്‍ ഈസ്റ് (കെസിസിഎംഇ) യുടെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ടോമി പ്രാലടിനെ കെകെസിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

കെകെസിഎ വൈസ് പ്രസിഡന്റ് ടൈറ്റസ് തോമസ് പടപ്പമാക്കില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോബി ചാമക്കാലയില്‍ സ്വാഗതം ആശംസിക്കുകയും കെകസിഎ കമ്മിറ്റിയുടെ പേരിലും കുവൈറ്റിലെ എല്ലാ ക്നാനായ സമുദായാംഗങ്ങളുടെ പേരിലും ടോമി പ്രാലടിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു.