മലയാളത്തിന്റെ സുവനീര്‍ 'കനവ് 2015': സൃഷ്ടികള്‍ ക്ഷണിക്കുന്നു
Monday, August 24, 2015 5:32 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ മലയാളം 'കനവ് 2015' എന്ന പേരില്‍ സുവനീര്‍ പ്രകാശനം ചെയ്യുന്നു. അയര്‍ലന്‍ഡിലെ പ്രവാസിമലയാളികളുടെ സര്‍ഗാത്മക രചനകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. കഥ, കവിത ലേഖനങ്ങള്‍, അഭിമുഖങ്ങള്‍, സ്ത്രീപക്ഷ രചനകള്‍, ഓര്‍മക്കുറിപ്പുകള്‍, ഫോട്ടോഫീച്ചര്‍, ആരോഗ്യവാര്‍ത്തകള്‍, വാര്‍ത്തഅവലോകനങ്ങള്‍, അയര്‍ലന്റ് ജീവിതാനുഭുവങ്ങള്‍ തുടങ്ങി ആനുകാലിക പ്രസക്തിയുള്ള ഏതൊരു സൃഷ്ടിയും നിങ്ങള്‍ക്കും എഴുതാം. മലയാളത്തിലും ഇംഗ്ളീഷിലുമുള്ള സൃഷ്ടികള്‍ സ്വീകരിക്കുന്നതാണ്. പ്രസിദ്ധീകരിച്ച സൃഷ്ടികള്‍ സ്വീകരിക്കുന്നതല്ല. നിങ്ങളുടെ രചനകള്‍ ഫോട്ടോ, വിലാസം, ഫോണ്‍നമ്പര്‍ എന്നിവ സഹിതം ശലാമഹമ്യമഹമാ@ഴാമശഹ.രീാ എന്ന ഇ-മെയിലിലേക്ക് അയയ്ക്കുക. സൃഷ്ടികളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം എഴുത്തുകാര്‍ക്ക് മാത്രമായിരിക്കും. എഡിറ്റോറിയല്‍ ബോര്‍ഡ് തിരഞ്ഞെടുത്ത സൃഷ്ടികള്‍ സുവനീറില്‍ പ്രസിദ്ധീകരിക്കുന്നതാണ്. രചനകള്‍ ലഭിക്കേണ്ട അവസാനതീയതി സെപ്റ്റംബര്‍ 20.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അജിത്ത് കേശവന്‍ 08 656 5449, വി.ഡി രാജന്‍ (087 057 3885), ജോജി ഏബ്രഹാം (087 160 7720), ഷാജു ജോസ് (089 442 4604), വിനു നാരായണ്‍ 089 469 1279.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍