മലയാളി വൈദികന്‍ പാര്‍ലമെന്റ് ഓഫ് വേള്‍ഡ് റിലീജനിലേക്ക്
Saturday, August 22, 2015 8:14 AM IST
ന്യൂയോര്‍ക്ക്: സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗങ്ങള്‍പ്പോലെയുളള പ്രസംഗങ്ങള്‍ക്ക് വേദിയായിട്ടുളള പാര്‍ലമെന്റ് ഓഫ് വേള്‍ഡ് റിലീജനില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിക്കുന്നതിനുവേണ്ടി ഫോര്‍ഡാം യൂണിവേഴ്സിറ്റി വിസിറ്റിംഗ് ഫെലോയും ന്യൂയോര്‍ക്ക് സെന്റ് വ്ളാഡിമര്‍ ഓര്‍ത്തഡോക്സ് സെമിനാരി പ്രഫസറുമായ റവ. ഡോ. വര്‍ഗീസ്. എം. ഡാനിയേല്‍ തെരഞ്ഞെടുക്കപ്പെട്ടു.

ലോക ബുദ്ധ മതനേതാവ് ദലൈ ലാമ, സമാധാനത്തിനുളള നേബല്‍ പ്രൈസ് വിന്നര്‍ മെയേര്‍ഡ് മഗ്യൂരി, ഡോ. കാരിന്‍ ആംസ്ട്രോംഗ് തുടങ്ങിയ ലോകമത നേതാക്കളോടൊപ്പം എീൌൃ റശാലിശീിെമഹ ൃമമേഴശല ളീൃ ംീൃഹറ ുലമരല എന്ന വിഷയം ആസ്പദമാക്കി ഗവേഷണ പ്രബന്ധം അവതരിപ്പിക്കും.

ഒക്ടോബര്‍ 15 മുതല്‍ 19 വരെ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ വച്ചാണ് സമ്മേളനം നടക്കുന്നത്. 80 രാജ്യങ്ങളില്‍ നിന്നുളള പണ്ഡിതരാണ് സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്. ഫോര്‍ഡാം യൂണിവേഴ്സിറ്റിയില്‍ നിന്ന് പോസ്റ് ഡോക്ടറല്‍ ഫെലോഷിപ്പും ഓസ്ട്രേലിയയില്‍ നിന്ന് ഡോക്ടറേറ്റും ബല്‍ജിയത്തില്‍ നിന്ന് യൂറോപ്യന്‍ ഫെലോഷിപ്പോടുകൂടി ബയോ എത്തിക്സ് ബിരുദവും സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിഡി ബിരുദവും കരസ്ഥമാക്കിയ ഫാ. വര്‍സീസ് എം.ഡി. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന വൈദിക സംഘം സെക്രട്ടറിയും ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് ചര്‍ച്ച് വികാരയുമാണ്. കോന്നി സ്വദേശിയും മേലേചിറ്റേടത്ത് ബ്ളസ് കോട്ടേജില്‍ സാറാമ്മയാണ് മാതാവ്. ഭാര്യ: ശാസ്ത്രഞ്ജയായ ഡോ. സ്മിത സൂസന്‍ വര്‍ഗീസ്. മക്കള്‍: ആദര്‍ശ് പോള്‍, ഏയ്ഞ്ചല സാറാ വര്‍ഗീസ്.