ഖത്തര്‍ കാസര്‍ഗോഡ് ജമാ അത്തും ക്യൂട്ടിക്കും യാത്രയയപ്പു നല്‍കി
Saturday, August 22, 2015 8:06 AM IST
ദോഹ: പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പോകുന്ന ഖത്തര്‍ കാസര്‍ഗോഡന്‍ കൂട്ടായ്മയുടെ (ക്യൂട്ടീക്ക്) മാനേജിംഗ് ഡയക്ടറും കാസര്‍ഗോഡ് മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ എം. ലുഖ്മാനുല്‍ ഹക്കീമിന് ഇരു സംഘടനകളും സംയുക്തമായി യാത്രയയപ്പു നല്‍കി.

ദോഹ എംപി ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജമാ അത്ത് പ്രസിഡന്റ് യൂസുഫ് ഹൈദര്‍ അധ്യക്ഷത വഹിച്ചു. ഇരു സംഘടനകളുടെയും

നേതാക്കന്മാരായ പി.എ. മഹമൂദ്, പി.എസ്. ഹാരിസ്, മന്‍സൂര്‍ മുഹമ്മദ്, ബഷീര്‍ ചെര്‍ക്കള, ഷാനിഫ് പൈക്ക, ബഷീര്‍ ചാലക്കുന്ന്, ടി.എം. ഷംസുദ്ദീന്‍, ഇഖ്ബാല്‍ ആനബാഗില്‍, ഫൈസല്‍ ഫില്ലി, മാമിഞ്ഞി കണ്ടത്തില്‍, ഷഫീഖ് ചെങ്കള എന്നിവര്‍ ആശംസ പ്രസംഗവും ലുഖ്മാനുല്‍ ഹക്കീം മറുപടി പ്രസംഗവും നടത്തി. സെക്രട്ടറി ആദം കുഞ്ഞി തളങ്കര സ്വാഗതവും സെക്രട്ടറി അബ്ദുള്ള ത്രീ സ്റാര്‍ നന്ദിയും പറഞ്ഞു.