യാക്കോബായ സുറിയാനി സഭയുടെ കുടുംബ സംഗമത്തിനുള്ള രജിസ്ട്രേഷന്‍ ലണ്ടന്‍ ഇടവകയില്‍ ആരംഭിച്ചു
Saturday, August 22, 2015 8:05 AM IST
ലണ്ടന്‍: യാക്കോബായ സുറിയാനി സഭയുടെ യുകെ റീജണിന്റെ ഏഴാമത് കുടുംബ സംഗമത്തിനുള്ള രജിസ്ട്രേഷന്‍ ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഇടവകയില്‍ ആരംഭിച്ചു. ഇടവകയില്‍ വിശുദ്ധ കുര്‍ബാനന്തരം നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. രാജു ചെറുവിള്ളി ഇടവകയിലെ ആദ്യ രജിസ്ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ഇടവകയുടെ യുകെ കൌണ്‍സില്‍ അംഗം കെ. തോമസ് മാത്യുവും സന്നിഹിതനായിരുന്നു.

സഭയുടെ യുകെ റീജണില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള കുടുംബ സംഗമം സെപ്റ്റംബര്‍ 12, 13 തീയതികളില്‍ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയില്‍ നടക്കും.

ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ മേലധ്യക്ഷന്‍ പരിശുദ്ധ പാത്രയര്‍ക്കീസ് ബാവയുടെയും കിഴക്കിന്റെ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടേയും ആശീര്‍വാദത്തോടുകൂടി പരിശുദ്ധ സഭയുടെ യുകെ പാത്രയര്‍ക്കല്‍ വികാരി സഖറിയാസ് മോര്‍ ഫീലക്സിനോസിന്റെ ആത്മീയ മേലധ്യക്ഷതയില്‍ യുകെ റീജണിലെ എല്ലാ വൈദികരും ഡീക്കന്മാരും കൌണ്‍സില്‍ അംഗങ്ങളും ഇടവകാംഗങ്ങളും ഒന്നിക്കുന്ന കുടുംബ സംഗമം അത്യന്തം പ്രാധാന്യമേറിയതാണ്. ആയതിനാല്‍ എല്ലാ സഭാ അംഗങ്ങളും കോണ്‍ഫറന്‍സില്‍ പങ്കെടുത്തനുഗ്രഹീതരാകുവാന്‍ യുകെ സഭാ കൌണ്‍സില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍