ഓണസദ്യയുടെ കൂപ്പണ്‍ പ്രകാശനം ചെയ്തു
Saturday, August 22, 2015 8:04 AM IST
കുവൈത്ത്: ഒഐസിസിയുടെ ഓണം ഈദ് സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണസദ്യയുടെ കൂപ്പണ്‍ പ്രകാശനം ചെയ്തു.

ഒക്ടോബര്‍ ഒമ്പതിനു (വെള്ളി) ഒഐസിസി ദേശീയകമ്മിറ്റി സംഘടിപ്പിക്കുന്ന ഓണം ഈദ് സംഗമത്തിന്റെ സ്വാഗതസംഘ കമ്മിറ്റി യോഗത്തില്‍ ദേശീയ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര, ഒഐസിസി മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ റാഫിയ ബീബി അനസിനു കൂപ്പണ്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വിജയന്‍ കാരയില്‍, വൈസ് പ്രസിഡന്റുമാരായ എബി വരിക്കാട്, ചാക്കോ ജോര്‍ജുകുട്ടി ജനറല്‍ സെക്രട്ടറി ബി.എസ്. പിള്ള, സെക്രട്ടറി മനോജ് ചെന്നപ്പേട്ട, ട്രഷറര്‍ രാജീവ് നടുവിലേമുറി, ജില്ലാ പ്രസിഡന്റുമാരായ കൊച്ചാപള്ളി വിജയഭാനു, ദിലി പാലക്കാട്, കൃഷ്ണന്‍ കടലുണ്ടി, അനില്‍ കല്ലാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍