ഫിലഡല്‍ഫിയായില്‍ ഓഗസ്റ് 28 മുതല്‍ 30 വരെ പ്രീ കാനാ കോഴ്സ്
Saturday, August 22, 2015 4:17 AM IST
ഫിലാഡല്‍ഫിയ: സമീപഭാവിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കള്‍ക്കായി ഷിക്കാഗോ സീറോമലബാര്‍ രൂപതാ ഫാമിലി അപ്പസ്തലേറ്റിന്റെ മേല്‍നോട്ടത്തില്‍ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയം വിവാഹ ഒരുക്കസെമിനാര്‍ (പ്രീ മാര്യേജ് കോഴ്സ്) ക്രമീകരിക്കുന്നു.

2015 ഓഗസ്റ് 28-നു വെള്ളിയാഴ്ച്ച വൈകുന്നേരം ആരംഭിച്ച് 30-നു ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിനു അവസാനിക്കുന്ന വിധത്തില്‍ മൂന്നുദിവസം കാമ്പസില്‍ താമസിച്ചുള്ള പഠനപരിശീലനപരിപാടിയാണു ക്രമീകരിച്ചിരിക്കുന്നത്. നോര്‍ത്തീസ്റ് ഫിലാഡല്‍ഫിയായില്‍ ഫാദര്‍ ജഡ്ജ് കാത്തലിക് ഹൈസ്കൂള്‍ കാമ്പസിലുള്ള മിഷണറി സെര്‍വന്റ്സ് ഓഫ് ദി മോസ്റ് ബ്ളസഡ് ട്രിനിറ്റി (3501 ടീഹഹ്യ അ്ല, ജവശഹമറലഹുവശമ, ജഅ 19136) ധ്യാനകേന്ദ്രത്തിലായിരിക്കും മൂന്നുദിവസം താമസിച്ചുള്ള വിവാഹ ഒരുക്ക സെമിനാര്‍ ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ് 28-നു വെള്ളിയാഴ്ച്ച വൈകുന്നേരം 4.30-നു രജിസ്ട്രേഷനോടെ പ്രീമാര്യേജ് കോഴ്സ് ആരംഭിക്കും.

29-നു ശനിയാഴ്ച്ച രാവിലെ എട്ടിനു പ്രഭാതഭക്ഷണത്തോടെ ആരംഭിച്ചു വൈകിട്ട് 9.30 വരെ തുടരും. മൂന്നാം ദിവസമായ ഞായറാഴ്ച്ച രാവിലെ എട്ടിനു പ്രഭാതഭക്ഷണത്തെ തുടര്‍ന്നു ദിവ്യകാരുണ്യ ആരാധനയോടെ ക്ളാസുകള്‍ സമാരംഭിക്കും. ഉച്ചഭക്ഷണത്തിനുശേഷം രണ്ടിനു ക്ളാസുകള്‍ സമാപിക്കും. ഉദ്യോഗസ്ഥരായ യുവതീയുവാക്കള്‍ക്ക് അവധിയെടുക്കാതെ മൂന്നുദിവസവും ക്ളാസുകളില്‍ പങ്കെടുക്കാന്‍ ഈ ക്രമീകരണംകൊണ്ട് സാധിക്കും.

വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്നു വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച യുവതീയുവാക്കള്‍ക്ക് വൈവാഹിക ജീവിതത്തില്‍ വിജയം കണ്െടത്തുന്നതിനും, വിവാഹജീവിതം കൂടുതല്‍ സന്തോഷപ്രദമായും, ദൈവികപരിപാലനയോടെയും മുമ്പോട്ടു നയിക്കുന്നതിനും ഉതകുന്ന പല നല്ല കാര്യങ്ങളും ഈ കോഴ്സില്‍ ചര്‍ച്ച ചെയ്യപ്പെടും. ചര്‍ച്ചാക്ളാസുകള്‍, വിഷയാനുയോജ്യമായ വീഡിയോ ഉപയോഗിച്ചുള്ള പഠനം, വിശുദ്ധ കുര്‍ബാന, ആരാധന, കൌണ്‍സലിംഗ് എന്നിവയാണു മൂന്നുദിവസത്തെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രശസ്തരും, പ്രഗല്‍ഭരുമായ വ്യക്തികളാണു ക്ളാസുകള്‍ നയിക്കുന്നത്. വൈദികരും, സന്യസ്തരും, മെഡിക്കല്‍ രംഗത്തുള്ളവരും, കൌണ്‍സലിംഗ് വിദഗ്ധരും അക്കൂട്ടത്തിലുണ്ടാവും. പെന്‍സില്‍വേനിയാ, ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, ഡെലവെയര്‍, മെറിലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് ഡ്രൈവു ചെയ്തു വന്ന് കോഴ്സില്‍ പങ്കെടുക്കാന്‍ സാധിക്കും. ഭക്ഷണവും, താമസസൌകര്യവും, പഠനസാമഗ്രികളും ഉള്‍പ്പെടെ 250 ഡോളര്‍ ആണു കോഴ്സ് ഫീസ്. ഇന്ത്യയിലോ, അമേരിക്കയിലോ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന എല്ലാ യുവതീയുവാക്കളും വിവാഹത്തിനുമുന്‍പ് ഈ കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കണം.

താത്പര്യമുള്ളവര്‍ അപേക്ഷ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ പാരീഷ് ഓഫീസില്‍ ഏല്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഇ മെയിലായോ ഫാക്സ് വഴിയോ അയക്കാവുന്നതാണ്.

ഷിക്കാഗോ സീറോമലബാര്‍ രൂപതാ ഫാമിലി അപ്പസ്തലേറ്റ് ഡയറക്ടര്‍ റവ. ഫാ. പോള്‍ ചാലിശേരി കോഴ്സിനു മേല്‍നോട്ടം വഹിക്കും. ഇടവക വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയുടെ നേതൃത്വത്തില്‍ ട്രസ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനി എന്നിവര്‍ കോഴ്സിന്റെ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

ഢശരമൃ എൃ. ഖീവ്യിസൌ്യ ഏലീൃഴല ജൌഹലലല്യൃൈ ജവീില: 9168035307
ഋ ാമശഹ: ളൃഷീവ്യിഴ@ഴാമശഹ.രീാ
ട. ഠവീാമ ട്യൃീ ങമഹമയമൃ എീൃമില ഇമവീേഹശര ഇവൌൃരവ
608 ണലഹവെ ഞീമറ, ജവശഹമ ജഅ 19115
ഛളളശരല: ഠലഹ: 2154644008; എമഃ: 2154644055
ംംം.്യൃീാമഹമയമൃുവശഹമ.ീൃഴ
ഛളളശരല ടലരൃലമ്യൃേ & ഞലഴശൃമൃ: ഠീാ ജമമിേേശ്യശഹ 2674567850.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍