നാസികളുടെ 'സ്വര്‍ണ' ട്രെയിന്‍ പോളണ്ടില്‍ കണ്ടെത്തി
Friday, August 21, 2015 8:16 AM IST
ബര്‍ലിന്‍: സ്വര്‍ണവും രത്നങ്ങളും കൂടെ തോക്കുകളും നിറച്ച നാസികളുടെ സ്വര്‍ണ ട്രെയിന്‍ പോളണ്ടില്‍ കണ്ടെത്തിയെന്ന് അവകാശവാദം. രണ്ടാം ലോകമഹായുദ്ധകാലത്ത് അപ്രത്യക്ഷമായതാണ് ഈ ട്രെയിന്‍.

1945ല്‍ സോവ്യറ്റ് സേന ആക്രമണം നടത്തിയ സമയത്താണ് പോളിഷ് നഗരത്തിനടുത്ത് ട്രെയിന്‍ കാണാതാകുന്നത്. ഇതു കണ്ടെത്തിതായി രണ്ടു പോളിഷ് യുവാക്കളാണ് പോലീസിനെ വിവരമറിയിച്ചിരിക്കുന്നത്.

ട്രെയിനിലെ സ്വര്‍ണങ്ങളുടെയും രത്നങ്ങളുടെയും മൂല്യത്തിന്റെ പത്തു ശതമാനമാണ് ഇവര്‍ നിയമകാര്യ സ്ഥാപനം വഴി ആവശ്യപ്പെടുന്നത്. ഇവരുടെ അവകാശവാദത്തിന്റെ സാധുത പരിശോധിച്ചു വരുകയാണ് അധികൃതര്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍