ഖുറാന്‍ കീറി; ജര്‍മന്‍ അഭയാര്‍ഥി ക്യാമ്പില്‍ സംഘര്‍ഷം
Friday, August 21, 2015 8:15 AM IST
ബര്‍ലിന്‍: ഖുറാന്റെ പേജുകള്‍ കീറിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ജര്‍മനിയിലെ അഭയാര്‍ഥി ക്യാമ്പില്‍ സംഘര്‍ഷം. പതിനൊന്ന് അഭയാര്‍ഥികള്‍ക്കും ആറു പോലീസുകാര്‍ക്കും പരുക്കേറ്റു.

ഇരുപതു പേരടങ്ങുന്ന സംഘം അഫ്ഗാനിസ്ഥാന്‍ യുവാവിന്റെ പക്കല്‍നിന്ന് ഖുറാന്‍ പിടിച്ചുവാങ്ങി വലിച്ചു കീറുകയും ടോയ്ലെറ്റില്‍ എറിയുകയുമായിരുന്നു. പ്രശ്നം വഷളായതോടെ പോലീസ് ഇടപെടുകയായിരുന്നു.

എട്ടു ലക്ഷത്തോളം അഭയാര്‍ഥികള്‍ ഈ വര്‍ഷം ജര്‍മനിയിലെത്തുമെന്നാണു കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അനുദിനമെന്നോണം ജര്‍മന്‍ പട്ടണങ്ങളില്‍ വഷളാകുകയും ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍