ആവേശമായി ജയറാം ഷോ; താരങ്ങളുടെ വീസയെത്തി, ജയറാമും സംഘവും റിഹേഴ്സല്‍ തെരക്കില്‍
Friday, August 21, 2015 6:11 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന ജയറാം ഷോയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ അവസാനവട്ട ഒരുക്കത്തില്‍. ഷോയില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കെല്ലാംതന്നെ യുഎസ് വീസ ലഭിച്ചു. സംവിധായകന്‍ നാദിര്‍ഷയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ റിഹേഴ്സല്‍ തകൃതിയായി പുരോഗമിക്കുന്നു. പരിപാടിയുടെ ഹൈലൈറ്റുകളായ സ്കിറ്റിന്റെയും ഗാനങ്ങളുടെയും റിക്കാര്‍ഡിംഗ് പൂര്‍ത്തിയായി.

ജയറാം, പിഷാരടി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന റിഹേഴ്സല്‍ ക്യാമ്പില്‍ അമ്പതോളം വരുന്ന കലാകാരന്മാരുടെ സംഘമാണു പങ്കെടുക്കുന്നത്. ആദ്യ സിനിമ സംവിധാനം ചെയ്യുന്ന തെരക്കിനിടയിലും ഷോയുടെ സംവിധായകന്‍കൂടിയായ നാദിര്‍ഷ താരങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളുമായി സജീവമായി കൂടെയുണ്ട്. ധര്‍മജന്‍, നാദിര്‍ഷ എന്നിവരാണു പ്രധാനമായും ഹാസ്യരംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇവര്‍ക്കിടയിലെ താരമായി പദ്മശ്രീ ജയറാം തന്നെ ഷോയുടെ കേന്ദ്രബിന്ദുവാകുന്ന വിധത്തിലാണ് ഷോ തയാറാക്കിയിരിക്കുന്നത്. ഇളക്കിമറിക്കുന്ന പോപ്പുലര്‍ ഗാനങ്ങളും ചടുലമായ നൃത്തരംഗങ്ങളുമായി മറ്റു കലാകാരന്മാരും ഷോയ്ക്ക് വര്‍ണവൈവിധ്യമൊരുക്കുന്നു. ക്യാമ്പില്‍ ഇവരുടെയും റിഹേഴ്സല്‍ അവസാനവട്ട ഒരുക്കത്തിലാണ്. ജയറാമിന്റെയും പിഷാരടിയുടെയും നാദിര്‍ഷായുടെയും മള്‍ട്ടി ടാലന്റാണ് ഷോയുടെ ഹൈലൈറ്റ്.

അമേരിക്കയിലും കാനഡയിലുമായി പത്തിലധികം വേദികളില്‍ ജയറാം ഷോ അരങ്ങേറുന്നുണ്ട്. സെപ്റ്റംബര്‍ 12നു ന്യൂയോര്‍ക്കിലും (ഇീഹറലി ഇലിലൃേ അൌറശീൃശൌാ, 6530 ഗശലിൈമ ആഹ്റ (മ ഝൌലലി ഇീഹഹലഴല), എഹൌവെശിഴ, ചഥ 11367) സെപ്റ്റംബര്‍ 13-ന് ന്യൂജേഴ്സിയിലും നടക്കുന്ന പരിപാടി അമേരിക്കയിലെ പ്രശസ്ത എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പ് ഹെഡ്ജ് എന്റര്‍ടെയ്ന്‍മെന്റ്സാണ് മലയാളികള്‍ക്കായി ഒരുക്കുന്നത്.

ന്യൂജേഴ്സി ഫെലിഷ്യന്‍ കോളജ് ഓഡിറ്റോറിയത്തില്‍ (എലഹശരശമി ഇീഹഹലഴല അൌറശീൃശൌാ, 262 ട ങമശി ട (മ ഘീറശ ഇീഹഹലഴല), ഘീറശ, ചഖ 07644) വൈകിട്ട് അഞ്ചിനാണ് ഷോ.

ജയറാം ഷോയുടെ ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റഴിഞ്ഞുവെന്നും വളരെക്കുറച്ച് ടിക്കറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും ഹെഡ്ജ് ഇവന്റ്സ് ന്യൂയോര്‍ക്കിന്റെ സംഘാടകന്‍ സജി (ജേക്കബ് ഏബ്രഹാം) അറിയിച്ചു. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വാങ്ങാനുള്ള സൌകര്യം ംംം.വലറഴലല്ലിി്യ.രീാ എന്ന വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

ന്യൂജേഴ്സി സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെയും ഐഇഎന്‍എ-യുടെയും സംയുക്താഭിമുഖ്യത്തില്‍ ഹെഡ്ജ് ഇവന്റ്സ് ന്യൂയോര്‍ക്കാണ് പരിപാടിയുടെ മുഖ്യപ്രായോജകര്‍. ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വവലേഴ്സ്, മൂലന്‍സ് ഗ്രൂപ്പ്, റിയ ട്രാവല്‍, വിന്‍സെന്റ് ജ്യൂവലേഴ്സ് എന്നിവരാണു മറ്റു സ്പോണ്‍സര്‍മാര്‍. മലയാളി എഫ്എം, ഏഷ്യാനെറ്റ്, എമര്‍ജിംഗ് കേരള എന്നിവയാണു മറ്റു മീഡിയ പാര്‍ട്ണേഴ്സ്.

ജയറാമിനെക്കൂടാതെ, പ്രിയാമണി, ഉണ്ണിമേനോന്‍, ധര്‍മജന്‍, പാഷാണം ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന വെള്ളിമൂങ്ങ ഫെയിം സാജു നവോദയ, ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ളാവ് ഫെയിം ആര്യ, ഹരിശ്രീ യൂസഫ്, ഡെലിസി, വിഷ്ണു, സിനിമ ചിരിമാ കോമഡി ഷോയുടെ സ്ക്രിപ്റ്റ് റൈറ്റേഴ്സ് തുടങ്ങി മലയാളത്തിലെ മികച്ച കലാകാരന്മാരുടെ നീണ്ട നിര തന്നെ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. കോറിയോഗ്രാഫര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഡാന്‍സ് ഐറ്റംസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുണൈറ്റഡ് ഗ്ളോബല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റാണ് (യുജിഎം) പരിപാടിയുടെ നാഷണല്‍ സ്പോണ്‍സര്‍. ജയറാം ഷോ അണിയിച്ചൊരുക്കുന്ന നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റാര്‍ മലയാള ചിത്രം അമര്‍, അഖ്ബര്‍, അന്തോണി എന്ന ചിത്രം നിര്‍മിക്കുന്നതും യുജിഎമ്മിന്റെ സാരഥി ഡോ.സഖറിയ തോമസാണ്. ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരാണ് നായകനിരയിലുള്ളത്.

വിവരങ്ങള്‍ക്ക്: സജി ഹെഡ്ജ് ഇവന്റ്സ് (516) 433-4310, അനില്‍ പുത്തന്‍ചിറ (732) 319-6001, സന്തോഷ് തോമസ് (848) 448-1375, മാത്യു ജോര്‍ജ് (ബൈജു) (732)429-4955, ഐഇഎന്‍എ (201) 523-6262. ശലിമവീെം@ഴാമശഹ.രീാ

ഹെഡ്ജ് ഇവന്റ്സ് ന്യൂയോര്‍ക്ക്: ബാബു പൂപ്പള്ളില്‍ (914) 720-7891, സണ്ണി (516) 528-7492.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍