ഇന്ത്യന്‍ ടൂറിസ്റുകള്‍ക്കു റഷ്യയിലേക്കു വീസ ഫ്രീ നല്‍കുന്നു
Friday, August 21, 2015 6:11 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ ടൂറിസ്റുകള്‍ക്ക് റഷ്യയിലേക്കു വീസ ഫ്രീ നല്‍കാന്‍ തീരുമാനം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിലാണ് ഇതു സംബന്ധിച്ച് പ്രസിഡന്റ് വ്ളാഡ്മിര്‍ പുട്ടിനുമായി ചര്‍ച്ച നടന്നത്. ഇതനുസരിച്ച് ഇന്ത്യക്കു പുറമേ സാര്‍ക് രാജ്യങ്ങളിലെ പൌരത്വമുള്ള ടൂറിസ്റുകള്‍ക്കും വീസാ ഫ്രീ ആയി റഷ്യക്കു പോകാം. വീസ ഫ്രീ അനുവാദം പരമാവധി മൂന്നു മാസം ആയിരിക്കും. വീസ ഫ്രീ അനുവദിക്കുന്ന സാര്‍ക് രാജ്യങ്ങള്‍ ബംഗ്ളാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ്. റഷ്യയിലെ ടൂറിസത്തിന്റെ വികസനത്തിനും സാര്‍ക് രാജ്യങ്ങളുമായുള്ള സൌഹൃദബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമാണ് വീസ ഫ്രീ നല്‍കുന്നത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍