യാക്കോബായ സുറിയാനി സഭയുടെ നോക്ക് തീര്‍ഥാടനവും വിശുദ്ധ കുര്‍ബാനയും സെപ്റ്റംബര്‍ അഞ്ചിന്
Friday, August 21, 2015 6:08 AM IST
നോക്ക് (ഡബ്ളിന്‍): യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് ആചരണത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും നടത്തിവരാറുള്ള നോക്ക് തീര്‍ഥാടനവും വിശുദ്ധ കുര്‍ബാനയും സെപ്റ്റംബര്‍ അഞ്ചിനു (ശനി) രാവിലെ 11നു നടക്കും.

യാക്കോബായ സഭയുടെ അയര്‍ലന്‍ഡിലുള്ള 11 ഇടവകകളില്‍നിന്നും കോണ്‍ഗ്രിഗേഷനുകളില്‍നിന്നുമുള്ള വിശ്വാസികള്‍ അന്നേദിവസം നോക്കില്‍ ഒത്തുചേരും. വിശുദ്ധ ആരാധനയിലും പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയിലും സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. തോമസ് പുതിയാമഠത്തില്‍ 0860342125, ഫാ. ജോബിമോന്‍ സ്കറിയ 087 631 5962, ഫാ. ബിജു മത്തായി 089 423 9359.

റിപ്പോര്‍ട്ട്: രാജു വേലംകാലാ