ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ന്യൂജേഴ്സിയില്‍
Friday, August 21, 2015 5:11 AM IST
ന്യൂജേഴ്സി: സുവിശേഷ വെളിച്ചമായി പെയ്തിറങ്ങുന്ന 'അഭിഷേകാഗ്നി'യെ സ്വീകരിക്കാനൊരുങ്ങി ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സമൂഹം. 1500 പേര്‍ പങ്കെടുക്കുന്ന ധ്യാന ശുശ്രൂഷയ്ക്കുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിക്കുന്നു.

പ്രമുഖ വചനപ്രഘോഷകനും, അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലച്ചന്‍ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ഓഗസ്റ് 21,22,23 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളിലായി ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ നടത്തപ്പെടുന്നു.

ജപമാലയോടെ ആരംഭിക്കുന്ന മൂന്നുദിവസത്തെ ധ്യാനശുശ്രൂഷകളില്‍ ദിവ്യബലി, കുമ്പസാരം, അന്ധകാരദുഷ്ടാരൂപികളെ ദൂരെയകറ്റുന്ന ശക്തമായ വിടുതല്‍ ശുശ്രൂഷാ വചന സൌഖ്യശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും.

വെള്ളിയാഴ്ച വൈകുന്നേരം നാലിനു ആരംഭിക്കുന്ന അഭിഷേകാഗ്നി ധ്യാന ശുശ്രൂഷ രാത്രി എട്ടു വരേയും, ശനിയാഴ്ച രാവിലെ ഒമ്പതിനു ആരംഭിച്ച് വൈകുന്നേരം നാലു വരെയും, അവസാന ദിവസമായ ഞായറാഴ്ച രാവിലെ ഒമ്പതിനു ആരംഭിച്ച് വൈകുന്നേരം നാലോടെ മൂന്നുദിവസത്തെ ധ്യാനശുശ്രൂഷകള്‍ക്ക് സമാപനം കുറിക്കും.

വിദൂര സ്ഥലങ്ങളില്‍നിന്ന് ഗ്രൂപ്പായി ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് എത്തുന്നവരുടെ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള പ്രത്യേക ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥലപരിമിതി മൂലം ഇനിയും രജിസ്ട്രേഷന്‍ ഉണ്ടായിരിക്കില്ലെന്നു സംഘടാകര്‍ ഖേദപൂര്‍വ്വം അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. തോമസ് കടുകപ്പിള്ളില്‍ (വികാരി) 908 837 9484, മാത്യു കൈരന്‍ (908 642 0685), ജയിംസ് കൊക്കാട്ട് (973 900 0858), ജോജു ഫിലിപ്പ് (516 305 1767), ജോജി താടിക്കാരന്‍ (908 510 2219), കുഞ്ഞമ്മ ഫ്രാന്‍സിസ് (732 829 6032), തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റി) 908 906 1709, ടോം പെരുമ്പായില്‍ (ട്രസ്റി) 646 326 3708, മിനേഷ് ജോസഫ് (ട്രസ്റി) 201 978 9828, മേരിദാസന്‍ തോമസ് (ട്രസ്റി) 201 912 6451. വെബ്: ംംം.വീാെേേമ്യൃീിഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം