ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, August 21, 2015 5:10 AM IST
ഷിക്കാഗോ: ഓഗസ്റ് 22-നു ശനിയാഴ്ച ഡെസ്പ്ളെയിന്‍സ് സീ റോഡിലുള്ള അപ്പോളോ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ജനകീയ ഓണാഘോഷം പ്രാവര്‍ത്തികമാക്കുന്നതുപരിപാടികള്‍ പരിമിതപ്പെടുത്തിക്കൊണ്ടല്ലെന്നു ഭാരവാഹികള്‍ ആവര്‍ത്തിക്കുന്നു. വിഭസമൃദ്ധമായ ഓണസദ്യയും വിപുലമായ കലാപരിപാടികളുമാണ് ആസൂത്രണം ചെയ്യുന്നത്. ഷിക്കാഗോയിലെ പ്രശസ്ത ഡാന്‍സ് സ്കൂളിലെ കലാപ്രതിഭകളെ അണിനിരത്തിയുള്ള നൃത്തനൃത്യ പരിപാടികളും, സമകാലീന സംഭവങ്ങളെ കോര്‍ത്തിണക്കിയുള്ള ആക്ഷേപഹാസ്യ ലഘുനാടകവും ഓണപരിപാടികളില്‍ എടുത്തുപറയേണ്ടതാണ്. കേരളത്തിന്റെ തനതുവാദ്യമായ ചെണ്ടമേളവും താലപ്പൊലിയും ഓണാഘോഷത്തെ ആകര്‍ഷകമാക്കും.

അസോസിയേഷനില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ സാം ജോര്‍ജ് (പ്രസിഡന്റ്) 773 671 8073, ജോസി കുരിശിങ്കല്‍ (സെക്രട്ടറി) 773 478 4357, ബേസില്‍ പെരേര (മെമ്പര്‍ഷിപ്പ്) 312 450 9243 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം