കൊളോണ്‍ കേരള സമാജം ചീട്ടുകളി മല്‍സരം നടത്തി
Thursday, August 20, 2015 8:18 AM IST
കൊളോണ്‍: കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ചീട്ടുകളി മല്‍സരം വിജയകരമായി നടത്തി.

കൊളോണ്‍ ട്രോഫിക്കു വേണ്ടിയുള്ള മല്‍സരം ഡോ. ജോര്‍ജ് അരീക്കല്‍ ഉദ്ഘാടനം ചെയ്തു. ജര്‍മന്‍ ട്രോഫിക്കുവേണ്ടിയുള്ള മല്‍സരത്തിന്റെ ഉദ്ഘാടനം ഫാ.തോമസ് ചാലില്‍ നിര്‍വഹിച്ചു. രണ്ടുദിവസങ്ങളിലായി സംഘടിപ്പിച്ച മല്‍സരങ്ങള്‍ 56 (ലേലം) ഇനത്തിലാണ് നടത്തിയത്.

കൊളോണ്‍ നിവാസികള്‍ക്കും സമാജം അംഗങ്ങള്‍ക്കും മാത്രമായിരുന്ന കൊളോണ്‍ പൊക്കാല്‍ മല്‍സരത്തില്‍ മാത്യു തൈപറമ്പില്‍ (ക്യാപ്റ്റന്‍), ജോസ് അരീക്കാടന്‍, തോമസ് പഴമണ്ണില്‍ എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി. ജോസുകുട്ടി കല്ലുപുരയ്ക്കല്‍(ക്യാപ്റ്റന്‍), തോമസ് കാനാച്ചേരി, ജോസ് നെടുങ്ങാട്ട് എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും നേടി വിജയികളായി.

അഖില ജര്‍മന്‍ അടിസ്ഥാനത്തില്‍ നടത്തിയ ജര്‍മന്‍ പൊക്കാലിനു വേണ്ടിയുള്ള മല്‍സരത്തില്‍ ഡേവിഡ് അരീക്കല്‍ (ക്യാപ്റ്റന്‍), എല്‍സി വടക്കുംചേരി, ഡേവീസ് വടക്കുംചേരി എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും തോമസ് കാനാച്ചേരി (ക്യാപ്റ്റന്‍) ജോസ് നെടുങ്ങാട്, വര്‍ഗീസ് ശ്രാമ്പിക്കല്‍ എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും മാത്യു തൈപ്പറമ്പില്‍ (ക്യാപ്റ്റന്‍), കുഞ്ഞുമോന്‍ പുല്ലങ്കാവുങ്കല്‍, അപ്പച്ചന്‍ പുളിക്കല്‍ എന്നിവരുടെ ടീം മൂന്നാം സ്ഥാനവും നേടി.

മല്‍സരങ്ങള്‍ക്ക് സമാജം സ്പോര്‍ട്സ് സെക്രട്ടറി പോള്‍ ചിറയത്ത് നേതൃത്വം നല്‍കി. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ജോസ് പുതുശേരി (പ്രസിഡന്റ്), ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി,), ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍), സെബാസ്റ്യന്‍ കോയിക്കര (വൈസ് പ്രസിഡന്റ്) എന്നിവര്‍ സഹായികളായി പ്രവര്‍ത്തിച്ചു.

മല്‍സരത്തിലെ വിജയികള്‍ക്ക് സമാജത്തിന്റെ തിരുവോണാഘോഷവേളയില്‍ പൊക്കാലും സമ്മാനങ്ങളും നല്‍കും. വനിതാ വിഭാഗത്തില്‍ ചീട്ടുകളി മല്‍സരത്തില്‍ പങ്കെടുത്ത മേരി പത്രോസ്(ക്യാപ്റ്റന്‍) ഗ്രേസി പുത്തന്‍പുരയില്‍, ഏലിയാമ്മ മംഗലവീട്ടില്‍ എന്നിവരെ ആദരിക്കും.

ഓഗസ്റ് 22നു (ശനി) വൈകുന്നേരം ആറിന് കൊളോണ്‍, വെസ്ലിംഗ് സെന്റ് ഗെര്‍മാനൂസ് ദേവാലയ ഓഡിറ്റോറിയത്തിലാണ്(ബോണര്‍ സ്ട്രാസെ 1, 50389,) ഓണാഘോഷം.

മാവേലിമന്നനു വരവേല്‍പ്പ്, തിരുവാതിരകളി, ശാസ്ത്രീയ നൃത്തങ്ങള്‍, നാടോടിനൃത്തങ്ങള്‍, സംഘനൃത്തങ്ങള്‍ എന്നിവയ്ക്കു പുറമേ പുലികളി, മേളപ്പെരുമ മുഴക്കാന്‍ ചെണ്ടമേളം തുടങ്ങിയ കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതോടൊപ്പം ഓണസദ്യയും ഉണ്ടായിരിക്കും.

ഈ സായാഹ്നത്തില്‍ സാധിക്കുന്ന എല്ലാവരും കേരളീയ വേഷമണിഞ്ഞ് ആഘോഷത്തില്‍ പങ്കുചേരുവാന്‍ കേരള സമാജം സ്നേഹപൂര്‍വം സ്വാഗതം ചെയ്തു.

വെബ്സൈറ്റ്: വു://സലൃമഹമമൊമഷമാസീലഹി.റല

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍