ശ്രീനാരായണ ഗുരുദേവക്ഷേത്രത്തില്‍ വൈജ്ഞാനിക പരിപാടികള്‍
Thursday, August 20, 2015 7:06 AM IST
ന്യൂഡല്‍ഹി: രോഹിണി, ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ ഓഗസ്റ് 23നു (ഞായര്‍) രാവിലെ 10.30 മുതല്‍ ശ്രീനാരായണ ഗുരുദേവ ജീവചരിത്രം ആസ്പദമാക്കിയുള്ള ക്വിസ് പരിപാടിയും 15നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഡോ. പല്‍പ്പുവിന്റെ ജീവിതവും ഈഴവചരിത്രവും ആസ്പദമാക്കി 18നും 20നും പ്രായമുള്ളവര്‍ക്കും എസ്എന്‍ഡിപി യോഗചരിത്രം, എസ്എന്‍ഡിപി ഡല്‍ഹി യൂണിയന്‍ ചരിത്രം, ഒബിസി സംവരണം ഡല്‍ഹിയില്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി 20നും 23നും ഇടയില്‍ പ്രായമുള്ളവര്‍ക്കുമായി ക്വിസ് മത്സരം നടത്തുന്നു.

10നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി തത്സമയ പ്രവേശനത്തോടെ യേശുദേവന്‍, മുഹമ്മദ് നബി, ശ്രീബുദ്ധന്‍ തുടങ്ങിയ വിഷയങ്ങളിലും മത്സരം നടത്തും.

18നും 70 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കായി ഗുരുദേവകൃതികളുടെ പാരായണ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. വിജയികളാകുന്നവര്‍ക്ക് ഓഗസ്റ് 30നു ഗുരുദേവ ജയന്തിദിനത്തില്‍ ആകര്‍ഷകമായ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കും.

വിവരങ്ങള്‍ക്ക്: 9818144298, 9818831999.

റിപ്പോര്‍ട്ട്: മനോജ് കല്ലറ