ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നതവിജയം നേടിയ ലിന്റ മേരി സജി
Thursday, August 20, 2015 7:05 AM IST
കാര്‍ഡിഫ്: ഈ വര്‍ഷത്തെ ജിസിഎസ്സി പരീക്ഷയില്‍ കാര്‍ഡിഫിലുള്ള പെനാര്‍ത്ത് സ്റാന്‍വെല്‍ സ്കൂളില്‍നിന്ന് 11 എ സ്റാര്‍, 2 എ, അഡീഷണല്‍ മാത് സില്‍ ഡിസ്റിംഗ്ഷന്‍ നേടിയ ലിന്റ മേരി സജി.

ജോഗ്രഫി, ഹിസ്ററി, കംപ്യൂട്ടര്‍ സയന്‍സ്, റിലിജിയസ് സ്റഡി, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, വെല്‍ഷ് മാത്സ്, ഫ്രഞ്ച് ഐടി എന്നീ വിഷയങ്ങളില്‍ എ സ്റാറും ഇംഗ്ളീഷ് ലിറ്ററേച്ചര്‍, ഇംഗ്ളീഷ് ലാംഗ്വേജ് എന്നിവയില്‍ എയും നേടിയ ലിന്റ മേരി സജി ക്നാനായ യാക്കോബായ സഭയിലെ കാര്‍ഡിഫ്, മാഞ്ചസ്റര്‍, ബ്രിസ്റോള്‍, ക്നാനായ ഇടവകയുടെ വികാരി ഫാ. സജി ഏബ്രഹാം കൊച്ചേത്തിന്റെയും ബെറ്റി സജിയുടെയും മകളാണ്. സഹോദരി: നാലാം ക്ളാസ് വിദ്യാര്‍ഥി മഹിമ.

മുടക്കം കൂടാതെ എല്ലാ വിശുദ്ധ കുര്‍ബാനയിലും സംബന്ധിക്കുന്ന ലിന്റ എല്ലാ അനുഗ്രഹത്തിനും ദൈവത്തിനു നന്ദി പറഞ്ഞു.