സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്‍ ഓണാഘോഷത്തിനു മേയര്‍ ഗരാഡ് മാര്‍ഷും ശരണ്യയും അതിഥികള്‍
Thursday, August 20, 2015 7:04 AM IST
സാന്‍ഫ്രാന്‍സിസ്കോ: സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ സമുചിതമായി ആഘോഷിക്കുന്നു. 211 ആീറലി ടൃലല ലെ മെഡസ്റോ സീനിയര്‍ സെന്ററില്‍ നടക്കും. രാവിലെ 10 മുതല്‍ കുട്ടികളുടെയും യുവജനങ്ങളുടെയും മത്സരങ്ങള്‍ നടക്കും. അത്തപൂക്കള മത്സരം, ഓണസദ്യ, ചെണ്ടമേളം, താലപ്പൊലി, മഹാബലിയെ എതിരേല്‍ക്കല്‍ എന്നീ പരിപാടികള്‍ മലയാളിയുടെ സമൃദ്ധമായ സാംസ്കാരിക പാരമ്പര്യങ്ങള്‍ പുതുതലമുറയ്ക്കു മനസിലാക്കുന്നതിനും ഉള്‍ക്കൊള്ളുന്നതിനും സാധിക്കും.

ഉച്ചകഴിഞ്ഞു നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മൊഡസ്റോ സീനിയര്‍ സിറ്റി മേയര്‍ ഗരാഡ് മാര്‍ഷ് മുഖ്യാതിഥിയായിരിക്കും. പ്രശസ്ത മിനിസ്ക്രീന്‍ അവതാരക ശരണ്യ ഓണസന്ദേശം നല്‍കും.

ആഘോഷ പരിപാടികളുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പ്രസിഡന്റ് സ്റാന്‍ലി സാമുവല്‍, സെക്രട്ടറി പ്രവീണ്‍കുമാര്‍, പിആര്‍ഒ ടോം തകരകന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം