ജര്‍മന്‍ ടൌണ്‍ പള്ളിയില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ സെപ്റ്റംബര്‍ അഞ്ചിന്
Thursday, August 20, 2015 7:03 AM IST
ഫിലാഡല്‍ഫിയ: ജര്‍മന്‍ടൌണിനു തിലകക്കുറിയായി നിലകൊള്ളുന്ന മിറാക്കുലസ് മെഡല്‍ തീര്‍ഥാടനകേന്ദ്രത്തില്‍ (ങശൃമരൌഹീൌ ങലറമഹ ടവൃശില; 500 ഋമ ഇവലഹലിേ അ്ലിൌല, ജവശഹമറലഹുവശമ, ജഅ 19144) സെപ്റ്റംബര്‍ അഞ്ചിനു (ശനി) വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു.

വിവിധ ഇന്ത്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും ഫിലാഡല്‍ഫിയ സീറോ മലബാര്‍ ഫൊറോന പള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡല്‍ തീര്‍ഥാടനകേന്ദ്രമാണു തിരുനാളിനു നേതൃത്വം നല്‍കുന്നത്.

തുടര്‍ച്ചയായി ഇതു നാലാം വര്‍ഷമാണു തീര്‍ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. കിഴക്കിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ (ഛൌൃ ഘമറ്യ ീള ഏീീറ ഒലമഹവേ) തിരുസ്വരൂപം 2012 സെപ്റ്റംബര്‍ എട്ടിനാണ് ഫിലാഡല്‍ഫിയ ജര്‍മ്മന്‍ടൌണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. കാള്‍ പീബര്‍, അന്നത്തെ ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളി വികാരിയായിരുന്ന ഫാ. ജോണ്‍ മേലേപ്പുറം എന്നിവരുടെ നേതൃത്വത്തിലും കാര്‍മികത്വത്തിലും ആയിരക്കണക്കിനു മരിയഭക്തരെ സാക്ഷിനിര്‍ത്തി ആശീര്‍വദിച്ചു പ്രതിഷ്ഠിച്ചത്.

എല്ലാ തിങ്കളാഴ്ച്ച ദിവസങ്ങളിലും ജര്‍മന്‍ടൌണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ വിവിധ സമയങ്ങളില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു മരിയഭക്തര്‍ പങ്കെടുക്കാറുണ്ട്. മുന്‍ വര്‍ഷങ്ങളിലെ തിരുനാളുകള്‍ക്കു ഭാരതക്രൈസ്തവരെ പ്രതിനിധീകരിച്ച് തമിഴിലും തെലുങ്കിലും കന്നടക്കാരും മലയാളികളും കൂടാതെ ഹിന്ദുക്കള്‍ ഉള്‍പ്പെടെ നാനാജാതിമതസ്ഥരായ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നു.

മിറാക്കുലസ് മെഡല്‍ നൊവേന, ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, വിവിധ ഭാഷകളിലുള്ള ജപമാലപ്രാര്‍ഥന എന്നിവയാണ് തിരുനാള്‍ ദിവസത്തെ തിരുക്കര്‍മങ്ങള്‍.

സീറോ മലബാര്‍ ഇടവകയിലെ സെന്റ് മേരീസ് വാര്‍ഡ് കൂട്ടായ്മയും വിവിധ ഇന്ത്യന്‍ ക്രൈസ്തവരും ഒത്തുചേര്‍ന്നാണു തിരുനാള്‍ നടത്തുന്നത്. ഇന്ത്യന്‍ അമേരിക്കന്‍ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മരിയന്‍ ഭക്തിയുടെയും അത്യപൂര്‍വമായ ഈ കൂടിവരവിലേക്കു ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും സ്വാഗതം.

സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. കാള്‍ പീബര്‍ ഓഗസ്റ് 23നു (ഞായര്‍) തിരുനാളിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും ദിവ്യബലിയില്‍ പങ്കെടുത്ത് മരിയഭക്തരെ തിരുനാളിലേക്കു സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ പള്ളിയില്‍ സന്നിഹിതനായിരിക്കും.

സീറോമലബാര്‍ ഇടവകവികാരി ഫാ. ജോണിക്കുട്ടി പുലിശേരി, കൈക്കാരന്മാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ മേല്‍നോട്ടത്തില്‍ സെന്റ് മേരീസ് വാര്‍ഡ് പ്രസിഡന്റ് ബിനു പോളിനൊപ്പം മറ്റു ഭാരവാഹികളും വാര്‍ഡ് കൂട്ടായ്മയും തിരുനാളിന്റെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. പെരുനാളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്കായി സീറോമലബാര്‍ പള്ളിയില്‍നിന്ന് അന്നേദിവസം നാലിനു സൌജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വൈകുന്നേരം അഞ്ചു മുതല്‍ ആരംഭിക്കുന്ന തിരുനാള്‍ കര്‍മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും തീര്‍ഥാടനകേന്ദ്രം ഡയറക്ടര്‍ റവ. കാള്‍ പീബറും സീറോ മലബാര്‍ പള്ളി വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. ജോണികുട്ടി ജോര്‍ജ് പുലിശേരി 916 803 5307, ഫാ. കാള്‍ പീബര്‍ 215 848 1010, സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, ടോം പാറ്റാനി, ബിനു പോള്‍.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍