പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ ഭാരവാഹികള്‍
Thursday, August 20, 2015 7:00 AM IST
വിയന്ന: ആഗോള പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ളോബല്‍ കമ്മിറ്റിയിലേക്കു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി മാത്യു മൂലേച്ചേരില്‍, യുഎസ്എ, ഡോ. ജോസ് കാനാട്ട്, യുഎസ്എ (രക്ഷാധികാരികള്‍), ജോസ് മാത്യു പനച്ചിക്കന്‍, ഓസ്ട്രിയ (ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍), പ്രിന്‍സ് പള്ളിക്കുന്നേല്‍, ഓസ്ട്രിയ (ഗ്ളോബല്‍ ചെയര്‍മാന്‍), ലത്തീഫ് തെച്ചി, സൌദി അറേബ്യ (ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി), സാന്റി മാത്യു മാടപ്പാട്ട് (ഗ്ളോബല്‍ പിആര്‍ഒ) എന്നിവരേയും ഗ്ളോബല്‍ വുമണ്‍സ് ഫോറം ചെയര്‍മാനായി ലിസി അലക്സ് (യുഎസ്എ), വൈസ് ചെയര്‍മാനായി ഷാഹിദ കമാല്‍ (കേരള), കോ-ഓര്‍ഡിനേറ്ററായി ജെസി കാനാട്ട് (യുഎസ്എ) എന്നിവരെയും തെരഞ്ഞെടുത്തു.

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കോ-ഓര്‍ഡിനേറ്ററായ ജോസ് മാത്യു പനച്ചിക്കലാണ് പുതിയ ഗ്ളോബല്‍ ഭാരവാഹികളെ പ്രഖ്യാപിച്ചത്.