തിരുവനന്തപുരം സ്വദേശി നന്ദകുമാര്‍ അല്‍കോബാറില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
Thursday, August 20, 2015 6:55 AM IST
അല്‍കോബാര്‍ (ദമാം): പരുത്തിപ്പാറ ശ്രീനഗര്‍ യമുനയില്‍ പരേതനായ രാഘവന്‍ നായരുടെ മകന്‍ നന്ദകുമാര്‍ (55) ഹൃദയാഘാതം മൂലം നിര്യാതനായി. റെസായത്ത് സ്പാരോ ക്രെയ്ന്‍ കമ്പനിയില്‍ കഴിഞ്ഞ 28 വര്‍ഷങ്ങളായി എക്സിക്യൂട്ടീവ് സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ ചങ്ങനാശേരി സ്വദേശി ജയലക്ഷ്മി. മക്കള്‍: ജാനു (എംബിഎ വിദ്യാര്‍ഥി), രാഘവ് (എന്‍ജിനിയറിംഗ് വിദ്യാര്‍ഥി)

മൃതദേഹം 21നു (വെള്ളി) പാലക്കാട്ട് എത്തിച്ച്, സംസ്കാരം ശനിയാഴ്ച്ച 12ന് വൈദ്യുത ശ്മശാനത്തില്‍.

വിവരങ്ങള്‍ക്ക്: അനില്‍ മാത്യൂസ് 0506836587

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം