കൊറോണ വൈറസ്: എമര്‍ജന്‍സി വാര്‍ഡ് കിംഗ് അബ്ദുള്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ അടച്ചുപൂട്ടി
Thursday, August 20, 2015 6:54 AM IST
റിയാദ്: രാജ്യത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രികളിലൊന്നായ റിയാദ് കിംഗ് അബ്ദുള്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കൊറോണ വൈറസ് ബാധിതര്‍ക്കായുള്ള പ്രത്യേക എമര്‍ജന്‍സി വാര്‍ഡ് താത്കാലികമായി അടച്ചു പൂട്ടിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ആശുപത്രിയിലെ 15 സ്റാഫുകളടക്കം 46 പേര്‍ക്ക് മിഡില്‍ഈസ്റ് റെസ്പിറേറ്ററി സിന്‍ഡ്രാം (മെര്‍സ്) ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണു വാര്‍ഡ് താത്കാലികമായി അടച്ചതെന്നു ഡോ. ഹനാല്‍ ബല്‍ക്കിയെ ഉദ്ദരിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വ്യാഴാഴ്ച വരെ 54 കേസുകള്‍ കിംഗ് അബ്ദുള്‍ അസീസ് ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്െടന്ന് ഇതില്‍ 15 പേര്‍ ആശുപത്രി സ്റാഫുകളാണെന്നും ആശുപത്രിയിലെ സീനിയര്‍ ഇന്ത്യന്‍ ഡോക്ടര്‍ പറഞ്ഞു.

അടുത്ത രണ്ടാഴ്ചത്തേക്കാണ് എമര്‍ജന്‍സി വാര്‍ഡ് അടയ്ക്കുന്നതെന്നും അവിടെ ചികിത്സയിലുള്ള രോഗികളെ മറ്റു ആശുപത്രികളിലേക്കു മാറ്റിയതായും അധകൃതര്‍ പറഞ്ഞു. 2012ല്‍ കൊറോണ വൈറസ് കണ്െടത്തിയതിനുശേഷം ഇതുവരെ 480 പേര്‍ രാജ്യത്ത് മരിച്ചതായി സൌദി ആരോഗ്യ മന്ത്രാലയം പറഞ്ഞു. രാജ്യ വ്യാപകമായി 1115 കേസുകള്‍ ഇതുവരെ രജിസ്റര്‍ ചെയ്തതായും ഇതില്‍ 590 പേര്‍ക്ക് രോഗം തീര്‍ത്തും ഭേദമായതായും ബാക്കിയുള്ളവര്‍ ചികിത്സയിലാണെന്നുമാണു മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍