ടെന്നസിയില്‍ ഓണാഘോഷം ഓഗസ്റ് 29ന്
Thursday, August 20, 2015 5:28 AM IST
നാഷ്വില്‍, ടെന്നസി: കേരളാ അസോസിയേഷന്‍ ഓഫ് നാഷ്വില്ലിന്റെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ 29നു(ശനിയാഴ്ച) രാവിലെ പതിനൊന്നിനു നടത്തപ്പെടുമെന്നു അസോസിയേഷന്‍ പ്രസിഡന്റ് സാം ആന്റോ പുത്തന്‍കളം അറിയിച്ചു.

സ്റേറ്റ് സെനറ്റര്‍ ജാക്ക് ജോണ്‍സണ്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മര്‍ഫസ്ബോറോയിലുള്ള പാറ്റേഴ്സണ്‍ പാര്‍ക്ക് കമ്യൂണിറ്റി സെന്ററില്‍വച്ചാണു പരിപാടികള്‍ നടത്തപ്പെടുന്നത്. മിഡില്‍ ടെന്നസിയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും ഓണാഘോഷപരിപാടിയിലേക്കു ഭാരവാഹികള്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സമി.ിമവ്െശഹഹല@ഴാമശ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം