ന്യുയോര്‍ക്ക്: ജോസഫ് വര്‍ഗീസ് പല്ലാട്ടുശേരില് (കുഞ്ഞുമോന്- 74) നിര്യാതനായി.
പരേതരായ പി.ജെ. വര്‍ഗീസ്- അന്നമ്മ ദമ്പതികളുടെ പുത്രനാണ്. ഭോപാലില്‍ ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍ (ഭെല്‍) അസിസ്റന്റ് സൂപ്രണ്ട് ഓഫ് അക്കൌണ്ട്സ് ആയി റിട്ടയര്‍ ചെയ്ത ശേഷം 1989ല്‍ യുഎസിലേക്കു കുടിയേറി.
കോട്ടയം താന്നിക്കല്‍ ഐപ്പ് ചെറിയാന്റെ പുത്രി രമണി ആണു ഭാര്യ. പുത്രന് ബിനു വെസ്റ്ചെസ്ററില് താമസിക്കുന്നു. പുത്രി ബിന്ദു (ഷാരന്) ഡാലസിലും. മെറിന്, മനോജ് എന്നിവരാണു മരുമക്കള്‍.
മെലനി, തിമത്തി, ആരന്, ജൊഷ്വാ എന്നിവര്‍ കൊച്ചു മക്കള്‍.
പി.വി. ജോര്‍ജ്, സാറാമ്മ വര്‍ഗീസ്, സുസമ്മ ജോര്‍ജ്, വത്സ ഏബ്രഹാം, പരേതയായ കുഞ്ഞമ്മ ജോര്‍ജ് എന്നിവരാണു സഹോദരര്‍.
പൊതുദര്‍ശനം: ഓഗസ്റ് 23-നു ഉച്ചയ്ക്കു രണ്ടു മുതല്‍ നാലു വരെയും അഞ്ചു മുതല്‍ എട്ടു വരെയും: വല്‍ഹാല യുണൈറ്റഡ് മെതഡിസ്റ് ചര്‍ച്ച്, 200 കൊളംബസ് അവന്യു, വല്‍ഹാല, ന്യു യോര്‍ക്ക് 10595. സംസ്കാര ശുശ്രൂഷ ഓഗസ്റ് 24-നു തിങ്കളാഴ്ച രാവിലെ ഒമ്പതു മുതല്‍ പതിനൊന്നു വരെ: സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, 2 റിവര്‍വ്യു പ്ളേസ്, യോങ്കേഴ്സ് 10701.
സംസ്കാരം മൌണ്ട് ഹോപ്പ് സെമിത്തേരി, ജാക്സന് അവന്യു ആന്‍ഡ് സോമില്‍ റിവര്‍ പാര്‍ക്ക് വേ, ഹേസ്റിംഗ്സ് ഓണ്‍ ഹഡ്സാന്‍, ന്യുയോര്‍ക്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മാത്യു 914 419 7020; കുര്യാക്കോസ് തര്യന് 845 507 2841; ജോണ്‍ ഐസക്ക് 914 720 5030; ഷോബി ഐസക്ക് 914 318 2710.