സയിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റ് ബ്രോഷര്‍ പ്രകാശനം ചെയ്തു
Wednesday, August 19, 2015 5:18 AM IST
ദുബായി: മുസ്ലിം ലീഗ് നേതാവും കേരളത്തിലെ മത-സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയരംഗത്തെ നിറസാന്നിധ്യവുമായിരുന്ന പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങളെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി ദുബായി കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഓഗസ്റ് 28നു (വെള്ളി) ദുബായി അല്‍ മംസാര്‍ കള്‍ച്ചറല്‍ ആന്‍ഡ് സൈന്റിഫിക്ക് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിക്കുന്ന 'സയിദ് ശിഹാബ്' ഇന്റര്‍നാഷണല്‍ സമ്മിറ്റ് പ്രോഗ്രാമിന്റെ ബ്രോഷര്‍ പ്രകാശനം മിഡില്‍ ഈസ്റ് ചന്ദ്രിക ഡയറക്ടര്‍ എ.പി. ഇബ്രാഹിം ഹാജി ഗ്ളോബല്‍ ടക്കേഴ്സ് ഡയറക്ടര്‍ പ്രദീപ് നമ്പ്യാര്‍ക്കു നല്‍കി നിര്‍വഹിച്ചു.

ചടങ്ങില്‍ ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, മലപ്പുറം ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഇ.ആര്‍. അലി മാസ്റര്‍, ജനറല്‍ സെക്രട്ടറി പി.വി. നാസര്‍, ട്രഷറര്‍ മുസ്തഫ വേങ്ങര, ജില്ലാ ഭാരവാഹികളായ അബൂബക്കര്‍ ബി.പി. അങ്ങാടി, നിഹ്മത്തുള്ള മങ്കട, ഒ.ടി. സലാം, കരീം കാലടി,കുഞ്ഞുമോന്‍ എരമംഗലം,ജലീല്‍ കൊണ്േടാട്ടി, ഇ. സാദിഖലി, ഹമീദ് ചെറുവല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍