കാന്‍ജ് ഓണം 2015 ഓഗസ്റ് 30ന്
Wednesday, August 19, 2015 5:14 AM IST
ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) ഓണം 2015 ഓഗസ്റ് 30നു (ഞായര്‍) ആഘോഷിക്കുന്നു. മോണ്ട്ട് ഗോമ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍.

ഓണാഘോഷത്തില്‍ പഞ്ചവാദ്യ മേളങ്ങളുടെയും താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്തും പുലികളി അടക്കം വിവിധ തനതു കേരള കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഘോഷയാത്രയും ഉണ്ടായിരിക്കും.

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സിനിമാ രംഗങ്ങളിലെ പ്രശസ്തര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിനുശേഷം നടക്കുന്ന വിവിധ കലാപരിപാടികളില്‍ അമേരിക്കയിലെയും കേരളത്തിലെയും കഴിവുറ്റ കലാകാരന്മാര്‍ പങ്കെടുക്കും. പ്രശസ്ത ഗായകര്‍ ചേര്‍ന്നൊരുക്കുന്ന സംഗീത സായാന്ഹ്നം കാന്‍ജ് ഓണാഘോഷത്തിനു മാറ്റു കൂട്ടും.

മാലിനി നായരുടെയും ബിന്ധ്യ പ്രസാദിന്റെയും നേതൃത്വത്തില്‍ തിരുവാതിര അടക്കം വിവിധ നൃത്ത ചുവടുകളൊരുക്കാനും സ്മിതാ മനോജിന്റെ നേതൃത്വത്തില്‍ ജംബൊ പൂക്കളം ഒരുക്കുവാനും കാന്‍ജ് വിമന്‍സ് ഫോറം തയാറെടുക്കുന്നു.

22 വിഭവങ്ങളുമായി 1500 പേര്‍ക്ക് ഓണ സദ്യ ഒരുക്കാന്‍ സിത്താര്‍ പാലസ് ഒരുക്കം തുടങ്ങി. പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ഇവന്റ് കാറ്റ്സ് ഒരുക്കുന്ന അത്യാധുനിക സൌണ്ട് ആന്‍ഡ് ലൈറ്റ് സിസ്റം, സ്റ്റേജ് സൈസ് വീഡിയോ വാള്‍ എല്‍ഇഡി ഡിസ്പ്ളേ, ലൈവ് വീഡിയോ തുടങ്ങിയ സംവിധാനങ്ങള്‍ കാന്‍ജ് ഓണം 2015 ഒരു മറക്കാനാവാത്ത അനുഭവമാക്കുമെന്നു ഭാരവാഹികളായ ജയന്‍ എം. ജോസഫ്, ദീപ്തി നായര്‍ എന്നിവര്‍ അറിയിച്ചു.

കാന്‍ജ് പ്രസിഡന്റ് ജയ് കുളമ്പില്‍, ഓണം കണ്‍വീനര്‍ അജിത് ഹരിഹരന്‍, കോ കണ്‍വീനര്‍മാരായ ജിനേഷ് തമ്പി, ജിനു അലക്സ്,തോമസ് ജോര്‍ജ്, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ സജി പോള്‍, സെക്രട്ടറി സ്വപ്ന രാജേഷ്, ദിലീപ് വര്‍ഗീസ്, ജേക്കബ് കുര്യാക്കോസ്, അനിയന്‍ ജോര്‍ജ്, രാജു പള്ളത്ത്, മധു രാജന്‍, കാന്‍ജ് ട്രസ്റി ബോര്‍ഡ് മെംബര്‍ ജിബി തോമസ്, ആനി ജോര്‍ജ്, മാലിനി നായര്‍, ജോസ് വിളയില്‍, സ്മിത മനോജ്, മുന്‍ പ്രസിഡന്റ് ജോയ് പണിക്കര്‍, കെഎസ്എന്‍ജെ പ്രസിഡന്റ് ബോബി തോമസ്, ഹരി കുമാര്‍ രാജന്‍, സണ്ണി വാലിപ്ളാക്കല്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

പ്രസിഡന്റ് ജയ് കുളമ്പില്‍, വൈസ് പ്രസിഡന്റ് റോയ് മാത്യു, സെക്രട്ടറി സ്വപ്ന രാജേഷ്, ജോയിന്റ് സെക്രട്ടറി ജയന്‍ എം. ജോസഫ്, ട്രഷറര്‍, അലക്സ് മാത്യു, ജോയിന്റ് ട്രഷറര്‍ പ്രഭു കുമാര്‍, ദീപ്തി നായര്‍, രാജു കുന്നത്ത്, അബ്ദുള്ള സൈദ്, ജെസിക തോമസ്, ജോസഫ് ഇടിക്കുള തുടങ്ങിയവര്‍ അടങ്ങിയ വിപുലമായ കമ്മിറ്റിയാണ് ഓണാഘോഷത്തിനു നേതൃത്വം നല്‍കുന്നത്.

പരിപാടി പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. ടിക്കറ്റ് ലഭിക്കുന്നതിന് കാന്‍ജ് വെബ്സൈറ്റ് ംംം.സമിഷ.ീൃഴ സന്ദര്‍ശിക്കണമെന്ന് ട്രഷറര്‍ അലക്സ് മാത്യു നിര്‍ദേശിച്ചു.

ഓണാഘോഷങ്ങളുടെ സ്പോണ്‍സേഴ്സ് മെഡ് സിറ്റി റിട്ടയേര്‍മെന്റ് ഹോംസ്, ടൌണ്‍ ഹോംസ് സിഗ്നേചര്‍ പ്രീമിയം അപ്പാര്‍ട്ട്മെന്റ്സ്, തൊമര്‍ ഗ്രൂപ്പ് ഓഫ് കണ്‍സ്ട്രക്ഷന്‍സ്, ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍നുവേണ്ടി കൃഷ്ണന്‍ പദ്മനഭാന്‍, അമൃത അറുമുഖം, മെറ്റ് ലൈഫിനുവേണ്ടി ജോര്‍ജ് ജോസഫ്, പബ്ളിക് ട്രസ്റ് തുടങ്ങിയവരാണ്. ജോണ്‍ മാര്‍ട്ടിന്‍ പ്രൊഡക്ഷന്‍സ് മുഴുവന്‍ ചടങ്ങുകളുടെ ഫോട്ടോയും വീഡിയോയും കൈകാര്യം ചെയുന്നു.

അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജയ് കുളമ്പില്‍, ഓണം കണ്‍വീനര്‍ അജിത് ഹരിഹരന്‍ സെക്രട്ടറി സ്വപ്ന രാജേഷ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.