എബിസി കാര്‍ഗോ റിഫ ഫുട്ബോള്‍ ലീഗ് സെമിഫൈനല്‍ ഒക്ടോബര്‍ 21ന്
Wednesday, August 19, 2015 5:12 AM IST
റിയാദ്: എബിസി കാര്‍ഗോ വിന്നേഴ്സ് കപ്പിനും സിറ്റി ഫ്ളവര്‍ റണ്ണര്‍അപ്പ് ട്രോഫിക്കും വേണ്ടിയുള്ള റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ മൂന്നാമത് ഫുട്ബോള്‍ ലീഗ് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ഒക്ടോബര്‍ 21നു (വെള്ളി) ഖന്‍സലീല ഫ്ളഡ്ലൈറ്റ് സ്റേഡിയത്തില്‍ നടക്കും.

നാലു മാസം മുമ്പ് ആരംഭിച്ച ലീഗ് ടൂര്‍ണമെന്റില്‍ 20 ടീമുകളാണു മാറ്റുരയ്ക്കുന്നത്. എ, ബി എന്നീ രണ്ട് ഡിവിഷനുകളായാണു മത്സരം നടക്കുന്നത്. ബി. ഡിവിഷനിലെ ഫൈനല്‍ മാത്രമാണ് ഇനി നടക്കാനുള്ളത്.

വെള്ളി 8.30ന് ആരംഭിക്കുന്ന ആദ്യ സെമിയില്‍ കെകെഎഫ് യുണൈറ്റഡ്, എഫ്സി റോയല്‍ റിയാദ് സോക്കറിനെയും രണ്ടാം സെമിയില്‍ ഐബി ടെക് ലാന്റേണ്‍, എഫ്സി യൂത്ത് ഇന്ത്യ സോക്കറിനെയും നേരിടും. വിജയികള്‍ തൊട്ടടുത്ത വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ മാറ്റുരയ്ക്കും.

കഴിഞ്ഞ ദിവസം ചേര്‍ന്ന റിഫ നിര്‍വാഹകസമിതി യോഗത്തില്‍ സെമിഫൈനല്‍ അടക്കമുള്ള കളികളുടെ വിജയത്തിനായി പ്രത്യേക സമിതി രൂപവത്കരിച്ചു. അടുത്തു നടക്കുന്ന കേളി ഫുട്ബോള്‍ ടൂര്‍ണമെന്റിനു ടീമുകളെ നല്‍കുവാന്‍ തീരുമാനിച്ചു. ദേവന്‍ പാലക്കാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുജീബ് ഉപ്പട ഉദ്ഘാടനം ചെയ്തു. കബീര്‍ വല്ലപ്പുഴ സ്വാഗതവും നബീല്‍ പാഴൂര്‍ നന്ദിയും പറഞ്ഞു.

വിവരങ്ങള്‍ക്ക്: 0564013366, 0502096346.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍