സ്റോക്ക് ഓണ്‍ ട്രന്റില്‍ കെസിഎ സമ്മര്‍ടൂര്‍ സംഘടിപ്പിച്ചു
Tuesday, August 18, 2015 7:09 AM IST
സ്റോക്ക് ഓണ്‍ ട്രന്റ്: കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (കെസിഎ) സ്റോക്ക് ഓണ്‍ ട്രന്റില്‍ സമ്മര്‍ ടൂര്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 16നു (ഞായര്‍) ബ്ളാക്ക് പൂള്‍ ബീച്ച് സൈഡിലേക്കാണു ടൂര്‍ സംഘടിപ്പിച്ചത്.

കെസിഎ പ്രസിഡന്റ് സോബിച്ചന്‍ കോശി, ടൂര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ബിനോയ് ചാക്കോ, രാജീവ് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ 25ഓളം കുടുംബങ്ങളില്‍നിന്നായി കുട്ടികളും മുതിര്‍ന്നവരുമായി 85ലധികം പേര്‍ പങ്കെടുത്തു.

പങ്കെടുത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രസിഡന്റ് സോബിച്ചന്‍ കോശി നന്ദി പറഞ്ഞു.