ഫോമയും ആര്‍സിസിയും കരാര്‍ ഒപ്പുവച്ചു
Tuesday, August 18, 2015 5:53 AM IST
ഡാളസ്: വടക്കേ അമേരിക്കന്‍ ദേശീയ സംഘടനകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറില്‍ ഫോമയും തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററും തമ്മില്‍ ഒപ്പുവച്ചു. ജൂലൈ 31നു തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേലും ആര്‍സിസി ഡയറക്ടര്‍ ഡോ. സെബാസ്റ്യന്‍ പോളുമാണു ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

തുടര്‍ന്നു ഫോമ ഭാരവാഹികളായ ആനന്ദന്‍ നിരവേല്‍, ഷാജി എഡ്വേര്‍ഡ്, ജോയ് ആന്റണി, സ്റാന്‍ലി കളത്തില്‍, ജോഫ്രിന്‍ ജോസ്, ജോസ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ മുഖമന്ത്രിക്കു പ്രോജക്ട് റിപ്പോര്‍ട്ട് കൈമാറി.

ഒരു ലക്ഷം ഡോളര്‍ മുടക്കില്‍ കാന്‍സര്‍ സെന്ററിനു ഒരു പീഡിയാട്രിക് ഔട്ട് പേഷ്യന്റ് സെന്റര്‍ നിര്‍മിക്കുക എന്ന കര്‍ത്തവ്യം ആണു പ്രോജക്ടിലൂടെ ഫോമ നിര്‍വഹിക്കുന്നത്. പ്രോജക്ടിനു പിന്നില്‍ പ്രവര്‍ത്തിക്കാനും കര്‍ത്തവ്യത്തില്‍ ഫോമതന്നെ തെരഞ്ഞെടുത്തതിലും വളരെയധികം സന്തോഷമുണ്െടന്നും പുതിയ ദൌത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇത് ഒരു പ്രചോദനമാണെന്നും ജോസ് ഏബ്രഹാം പറഞ്ഞു.

ചരിത്രത്തിന്റെ ഭാഗമായി മാറുന്ന ഈ ചാരിറ്റി ഇവന്റിന്റെ ഭാഗമായി മാറാന്‍ കഴിഞ്ഞതില്‍ വളരെ അഭിമാനമുണ്െടന്ന് സംഘടനാ ഭാരവാഹികളായ വില്‍സണ്‍ പാലത്തിങ്കല്‍, ഷാജി എഡ്വേര്‍ഡ്, സ്റാന്‍ലി കളത്തില്‍, ജോയ് ആന്റണി, ജോഫ്രിന്‍ ജോസ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്