ഇന്ത്യന്‍ കള്‍ച്ചറല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വാഷിംഗ്ടണില്‍ സ്വാതന്ത്യ്രദിനാഘോഷങ്ങള്‍ നടത്തി
Tuesday, August 18, 2015 5:50 AM IST
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യന്‍ കള്‍ച്ചറല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി (ഐസിസിസി) യുടെ ആഭിമുഖ്യത്തില്‍ വാഷിംഗ്ടണിലെ ഇന്ത്യന്‍ -അമേരിക്കന്‍ സംഘടനകള്‍ ഒത്തുചേര്‍ന്ന് ഓഗസ്റ് 16ന് (ഞായര്‍) ഒരു മുഴുവന്‍ ദിനപരിപാടിയായി സ്വാതന്ത്യ്രദിനം ആഘോഷിച്ചു.

വെര്‍ജീനിയായിലെ ഫാള്‍സ് ചര്‍ച്ചില്‍ സ്ഥിതി ചെയ്യുന്ന ജോര്‍ജ് മാര്‍ഷല്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ കോണ്‍ഗ്രസ് അംഗമായ വാന്‍ ഹോളന്‍, മേരിലാന്‍ഡ് സ്റേറ്റ് ഡെലിഗേറ്റായ കുമാര്‍ ബര്‍വേ, ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി അംബാസഡറായ തരണ്‍ ജിത്ത് സിംഗ് സന്ധു എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഐസിസിസിയുടെ ചെയര്‍മാന്‍ ശ്രീകുമാര്‍ സിംഗ് സ്വാഗതം ആശംസിച്ചു. മുഖ്യാതിഥികള്‍ ഇന്ത്യന്‍ ജനതയ്ക്കായി സ്വാതന്ത്യ്രദിനാശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ സ്വാതന്ത്യ്രദിന സ്മരണിക തരണ്‍ ജിത്ത് സിംഗ് സന്ധു പ്രകാശനം ചെയ്ത് ഇന്ത്യന്‍ എംബസിയുടെ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്നു നടന്ന കലാപരിപാടികളുടെയും സമ്മാനദാനങ്ങളോടെയും ആഘോഷപരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: മുരളി രാജന്‍