യാക്കോബായ സുറിയാനി സഭയുടെ കുടുംബസംഗമത്തിനുള്ള രജിസ്ട്രേഷന്‍ ഓക്സ്ഫോര്‍ഡ് ഇടവകയില്‍ ആരംഭിച്ചു
Tuesday, August 18, 2015 5:48 AM IST
ലണ്ടന്‍: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ റീജണിന്റെ ഏഴാമത് കുടുംബ സംഗമത്തിനുള്ള രജിസ്ട്രേഷന്‍ ഓക്സ്ഫോര്‍ഡ് സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് ഇടവകയില്‍ ആരംഭിച്ചു.

വിശുദ്ധ കുര്‍ബാനന്തരം നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. ഗീവര്‍ഗീസ് തണ്ടായത്ത് ഇടവക കമ്മിറ്റിയംഗം ജോസ് സി. വര്‍ക്കിയില്‍നിന്ന് ആദ്യ രജിസ്ട്രേഷന്‍ സ്വീകരിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. തദവസരത്തില്‍ ഡീക്കന്‍ ഫിലിപ്പ് തോമസ്, യുകെ റീജണല്‍ കൌണ്‍സില്‍ അംഗം ജിത്തു ഏബ്രഹാം, ഇടവക സെക്രട്ടറി സിബി കുര്യാക്കോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. യുകെ റീജണ്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള കുടുംബ സംഗമം ഈവര്‍ഷം സെപ്റ്റംബര്‍ 12, 13 തീയതികളില്‍ അബര്‍ദീനില്‍ നടക്കും. അബര്‍ദീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ ആതിഥേയത്തില്‍ നടത്തുന്ന കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ പാത്രയര്‍ക്കീസ് ബാവയുടെയും കിഴക്കിന്റെ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെയും ആശീര്‍വാദത്തോടുകൂടി പരിശുദ്ധ സഭയുടെ യുകെ പാത്രിയര്‍ക്കല്‍ വികാരി സഖറിയാസ് മോര്‍ ഫീലക്സിനോസിന്റെ അധ്യക്ഷതയില്‍ യുകെ റീജണിലെ എല്ലാ വൈദികരും ഡീക്കന്മാരും കൌണ്‍സില്‍ അംഗങ്ങളും ഇടവകാംഗങ്ങളും ഒന്നിക്കുന്ന കുടുംബ സംഗമത്തിലേക്ക് എല്ലാ സഭാ അംഗങ്ങളും പങ്കെടുത്ത് അനുഗ്രഹീതരാകാന്‍ യുകെ സഭാ കൌണ്‍സില്‍ അറിയിച്ചു.

വിലാസം: ങമരസശല അരമറല്യാ, ടഹൌഴ ഞീമറ, ടീിലവമ്ലി,അയലൃറലലി അആ39 3ഉഎ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍